ഓരോ സ്ത്രീയും തന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ചും ബോധവതികളായിരിക്കണം’: വിദ്യാ ബാലന്‍
ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളാണ് താരത്തെ ലഭിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ സിനിമകളിലും അഭിനയിക്കുകയും ചെയ്യുന്നതിലൂടെ വളരെ മികച്ച അഭിപ്രായമാണ് താരം നേടിയത്.

സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിലും താരം വേഷമിട്ടു. തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചു. അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു.

നിറഞ്ഞ കയ്യടികളോട് കൂടെ താരത്തെ ആസ്വാദകർ പ്രീതിപ്പെടുത്തി. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. താരത്തിന്റെ വാക്കുകൾ ആണ് വൈറൽ ആയിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയുടെ 65-ാമത് സെഷനില്‍ സംസാരിക്കുകയായിരുന്നു താരം.

സ്ത്രീ അവരുടെ ശരീരത്തെ അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും വേണമെന്ന് പറയുകയും അതിന്റെ കാരണങ്ങൾ വിശദീകരിക്കുകയും ചെയ്യുകയാണ് താരം ഒരു സ്ത്രീയുടെ ഐഡന്റിറ്റി അവളുടെ ശരീരത്തിൽ നിന്നാണ് ഉരുത്തിരിന്നത് എന്നാണ് താരം പറയുന്നത്. ഇപ്പോഴും ശരീരത്തെ അംഗീകരിക്കാനും ശരീരത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനും സ്ത്രീ ആഗ്രഹിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്. വിദ്യാഭ്യാസവും ബോധവല്‍ക്കരണവും കൊണ്ട് സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു.

എന്നാല്‍ ഇനിയും നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും താരം പറയുന്നതോടൊപ്പം തന്നെ ചില ആരോഗ്യ പ്രശ്നങ്ങളില്‍ സ്ത്രീകള്‍ക്ക് നാണക്കേടും അസ്വസ്ഥതയുമുണ്ടെന്ന് അടിവരയിട്ട് പറയുകയും ചെയ്തിരിക്കുകയാണ്. ഗൈനക്കോളജിസ്റ്റിനെ സ്ത്രീകൾ കാണാൻ വരുമ്പോൾ കുടുംബത്തെ കൂടെ കൂട്ടണമെന്ന് നിർബന്ധം വെക്കണമെന്നും അത് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുമെന്നും താരം അഭിപ്രായപ്പെട്ടു. എന്തായാലും അടിസ്ഥാനപരമായ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സംസാരിച്ച താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.