You are currently viewing എനിക്ക് വിജയിയെക്കാളും വിജയ് സേതുപതിയെയാണ് ഇഷ്ടം.. തുറന്നു പറഞ്ഞ് വീണ നന്ദകുമാർ

എനിക്ക് വിജയിയെക്കാളും വിജയ് സേതുപതിയെയാണ് ഇഷ്ടം.. തുറന്നു പറഞ്ഞ് വീണ നന്ദകുമാർ

എനിക്ക് വിജയ് സേതുപതിയെയാണ് ശരിക്കും ഇഷ്ടം…. വീണ നന്ദകുമാർ

മലയാളം തമിഴ് സിനിമകളിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനേത്രി ആണ് വീണ നന്ദകുമാർ. 2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ സിനിമകളും ആരാധകർ സ്വീകരിച്ചത്.

തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം സിനിമയിലെ കഥാപാത്രത്തെയും സമീപിക്കുന്നത്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. ആസിഫലി നായകനായി പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ താരത്തിനെ കരിയർ ബ്രേക്ക് ആയിരുന്നു.

ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിലൂടെ താരം ജനകീയ നടി ആയി മാറി. മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ നേടിയെടുക്കാനും ആരാധകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടാനും വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ താരം സജീവമായിരുന്നു.

കോഴിപ്പോർ, ലവ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഭീഷ്മ പർവ്വം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാപ്രേമികൾക്ക് മുമ്പിലെത്തി. ആരാധകർക്കിടയിൽ വളരെ പെട്ടെന്നു തന്നെ താരത്തിന് പ്രശസ്തി കൈവരിക്കാൻ സാധിച്ചു. ഏത് കഥാപാത്രത്തെ ആണെങ്കിലും വളരെ ആഴത്തിൽ ആണ് താരം അവതരിപ്പിക്കുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ദളപതി വിജയ് യുടെ ഒരു ഡയലോഗ് പറയാൻ ആഗ്രഹമുണ്ടോ എന്ന് ചോദ്യത്തിന് വളരെ ചിരിച്ചു കൊണ്ട് തനിക്ക് ശെരിക്കും വിജയ് സേതുപതിയേയാണ് ഇഷ്ടമെന്ന് താരം തിരിച്ചു പറയുകയായിരുന്നു. അപ്പോൾ അവതാരക എന്നാൽ വിജയി സേതുപതിയുടെ ഒരു ഡയലോഗ് പറയു എന്ന് പറയുകയും വളരെ പെട്ടെന്ന് തന്നെ ഒട്ടും ആലോചിക്കാതെ ഒരു പ്രശസ്തമായ ഡയലോഗിന്റെ തുടക്കം താരം പറയുകയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഈ അഭിമുഖം ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത്.

Leave a Reply