You are currently viewing സുരക്ഷിതത്വം നോക്കിയിരുന്നെങ്കിൽ ഞാൻ എവിടേയും എത്തില്ലായിരുന്നു: പല സ്വകാര്യ രഹസ്യങ്ങളും വെളിപ്പെടുത്തി നടി തപ്‌സി

സുരക്ഷിതത്വം നോക്കിയിരുന്നെങ്കിൽ ഞാൻ എവിടേയും എത്തില്ലായിരുന്നു: പല സ്വകാര്യ രഹസ്യങ്ങളും വെളിപ്പെടുത്തി നടി തപ്‌സി

സുരക്ഷിതത്വം നോക്കിയിരുന്നെങ്കിൽ ഞാൻ എവിടേയും എത്തില്ലായിരുന്നു: പല സ്വകാര്യ രഹസ്യങ്ങളും വെളിപ്പെടുത്തി നടി തപ്‌സി

ഹിന്ദി തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ മികവുള്ള അഭിനയം പ്രകടിപ്പിച്ച താരമാണ് തപസി പന്നു. 2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തെലുങ്ക് ഭാഷയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2010 പുറത്തിറങ്ങിയ ജോമ്മാണ്ടി നാദം എന്ന സിനിമയിലൂടെ താരം സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചതോടെ തന്നെ ഒരുപാട് ആരാധകരെ താരത്തിനുള്ള ചെറിയ കാലത്തിൽ തന്നെ നേടാൻ സാധിച്ചിട്ടുണ്ട്.

2011-ൽ പുറത്തിറങ്ങിയ ആടുകളം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് തമിഴിൽ താരം അഭിനയം തുടങ്ങുന്നത്. ഡേവിഡ് ധവാന്റെ കോമഡി ചാഷ്മേ ബദ്ദൂർ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഡബിൾസ് എന്ന ചിത്രത്തിൽ താരമായിരുന്നു നായിക.

ഏതു കഥാപാത്രമാണെങ്കിലും ഏതു ഭാഷ ആണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അതിനു സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് താരം തെരെഞ്ഞെടുക്കുന്നത്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടി കൊടുക്കുന്നതും മികച്ച അഭിനയ വൈഭവം തന്നെയാണ്. ഓരോ സിനിമയിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുന്ന താരത്തിന്റെ ഇതര ഭാഷകളിലെ ചിത്രങ്ങൾക്കും മലയാളികൾക്കിടയിൽ ആരാധകരുണ്ട്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. ഹിന്ദി തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ എല്ലാം മുൻനിര നായകന്മാരുടെ കൂടെ താരത്തിന് സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പിന്തുണയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

ഇപ്പോൾ താരം തന്റെ കരിയറിനെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. തന്റെ ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ സിനിമ ഒരു കരിയറായി പോലും കണ്ടിരുന്നില്ലെന്നാണ് താരം പറയുന്നത്. ബോളിവുഡ് എന്റെ പ്ലാനിൽ ഉണ്ടായിരുന്നതു പോലുമില്ല എന്നും ഞാൻ ആദ്യ സിനിമ ചെയ്തത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത് കൊണ്ട് മാത്രമാണ് എന്നും താരം പറഞ്ഞു. തെലുങ്ക് ചിത്രമായ ജുമ്മാന്ദി നാദമും തമിഴ് ചിത്രമായ ആടുകളവും ഒരുമിച്ച് റിലീസ് ചെയ്തപ്പോൾ ലഭിച്ച പ്രതികരണം എന്നെ കൊണ്ട് ചിന്തിപ്പിക്കുകയായിരുന്നു എന്നും താരം പറഞ്ഞു.

ഒരു രസത്തിന് മാത്രമായി ചെയ്തപ്പോൾ ഇത്ര നല്ല അഭിപ്രായം ലഭിക്കുകയാണെങ്കിൽ പിന്നെ എന്തു കൊണ്ട് സിനിമ കരിയറായി തിരഞ്ഞെടുത്തു കൂടെന്ന് താൻ ചിന്തിച്ചെന്നും അങ്ങനെയാണ് സിനിമയിൽ സജീവമാകുന്നതെന്നും താരം പറഞ്ഞതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നിലധികം ഭാഷകളിൽ വളരെ മികച്ച അഭിനയം കാഴ്ച വെച്ചുകൊണ്ട് സിനിമ അഭിനയ മേഖലയിൽ മുൻ നിര നടിയായി തിളങ്ങി നിൽക്കുന്ന താരത്തിന്റെ വാക്കുകൾ ആരാധകർക്ക് വളരെ പെട്ടന്നാണ് സ്വീകര്യമായത്.

Leave a Reply