You are currently viewing അയാൾ അനാവശ്യമായി സ്പർശിച്ചു.. പുറകിൽ പിടിച്ചു.. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. ദുരനുഭവം പങ്കുവെച്ച് തപ്‌സി…

അയാൾ അനാവശ്യമായി സ്പർശിച്ചു.. പുറകിൽ പിടിച്ചു.. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. ദുരനുഭവം പങ്കുവെച്ച് തപ്‌സി…

ഒരുപാട് ഭാഷകളിൽ ഒരു പോലെ അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണ നേടിയെടുക്കുകയും ചെയ്ത താരമാണ് തപസി പന്നു. ഹിന്ദി തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ മികവുള്ള അഭിനയം പ്രകടിപ്പിച്ച താരം 2010 മുതലാണ് സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തെലുങ്ക് ഭാഷയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2010 പുറത്തിറങ്ങിയ ജോമ്മാണ്ടി നാദം എന്ന സിനിമയിലൂടെ താരം സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിച്ചു. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് താരം തെരെഞ്ഞെടുക്കുന്നത്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടി കൊടുക്കുന്നതും മികച്ച അഭിനയ വൈഭവം തന്നെയാണ്. 2011-ൽ പുറത്തിറങ്ങിയ ആടുകളം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് തമിഴിൽ താരം അഭിനയം തുടങ്ങുന്നത്. ഡേവിഡ് ധവാന്റെ കോമഡി ചാഷ്മേ ബദ്ദൂർ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഡബിൾസ് എന്ന ചിത്രത്തിൽ താരമായിരുന്നു നായിക. ഏതു കഥാപാത്രമാണെങ്കിലും ഏതു ഭാഷ ആണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അതിനു സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. ഹിന്ദി തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ എല്ലാം മുൻനിര നായകന്മാരുടെ കൂടെ താരത്തിന് സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പിന്തുണയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്.

ഓരോ സിനിമയിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുന്ന താരത്തിന്റെ ഇതര ഭാഷകളിലെ ചിത്രങ്ങൾക്കും മലയാളികൾക്കിടയിൽ ആരാധകരുണ്ട്. അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. ഇപ്പോൾ രണ്ട് മേഖലയും ഒരുപോലെ താരം മുന്നോട്ട് കൊണ്ടു പോകുകയാണ്. ഫോട്ടോകൾ വൈറലാകുന്നത് പോലെ തന്നെ താരത്തിന്റെ വാക്കുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം നടത്തിയ ഒരു ബസ് യാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവമാണ് അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്.

ഗുരുദ്വാരിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ പിറകിൽ നിന്ന് ഒരാൾ പിടിച്ചു. അവൻ അറിയാതെ പിടിച്ചതുപോലെ ക്ഷമാപണം നടത്തുകയാണ് ആദ്യം ചെയ്തത് എന്നും വീണ്ടും അതേ പ്രവർത്തി തന്നെ തുടരുകയും ചെയ്തു എന്ന് താരം പറയുന്നു. ഞാൻ പ്രതികരിക്കാതിരുന്നിട്ടില്ല എന്നും പിന്നിൽ നിന്ന് കൈ വലിച്ച് വളച്ചൊടിച്ചു എന്നും താരം പറയുന്നുണ്ട്. സഹചര്യം രൂക്ഷമായപ്പോൾ അയാൾ ബസ് നിർത്തി ഓടി രക്ഷപ്പെടുകയാണുണ്ടായത് എന്നുമാണ് താരം വെളിപ്പെടുത്തിയത്. അഭിനയം കൊണ്ട് ഒരുപാട് ആരാധകർ താരം നേടിയെടുത്തതു കൊണ്ടുതന്നെ ഇത്തരത്തിലുള്ള വാർത്തകൾ എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാകാറുണ്ട്.

Leave a Reply