You are currently viewing എജ്ജാതി ഫ്ലെക്സിബിൾ.. ചതുരം പോലെ ഇനിയൊരു സിനിമ കൂടി പ്രതീക്ഷിക്കുന്നു എന്ന് ആരാധകർ

എജ്ജാതി ഫ്ലെക്സിബിൾ.. ചതുരം പോലെ ഇനിയൊരു സിനിമ കൂടി പ്രതീക്ഷിക്കുന്നു എന്ന് ആരാധകർ

ഫിറ്റ്‌നസ് ഫോട്ടോകളുമായി പ്രിയതാരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ ചലച്ചിത്ര ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക വിജയ്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും ആണ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ആദ്യ ചിത്രം സുന്ദര പാണ്ടിയുടെ വൈഗ എന്ന ഒരു പ്രണയ കഥയായിരുന്നു. ഏതു വേഷം ആണെങ്കിലും ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മികവോടെ ആണ് താരം കൈകാര്യം ചെയ്യുന്നത്.

മലയാളത്തിന് പുറമേ തമിഴകത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. 2014 ലെ തമിഴ് ത്രില്ലർ പാണ്ഡുവത്തിൽ താരം ഒരു മനോരോഗ വിദഗ്ദ്ധനെയാണ് താരം അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് സിനിമാ മേഖലയിൽ താരത്തിന് നിലയുറപ്പിക്കാൻ കഴിഞ്ഞു.

നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും ആരാധകർ സ്വീകരിക്കുകയും ചെയ്തു. ഇതിനെല്ലാം അപ്പുറം താരം ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ജീവൻ ടിവിയിൽ ഒരു ഷോ അവതാരകയായി. പിന്നീട് മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന ടെലിവിഷൻ സീരിയലിൽ പ്രധാന വേഷം ചെയ്തു. 2017-ൽ, ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പ്രശസ്തി ഉയർത്തി.

പ്രധാനമായും നർത്തകി എന്ന നിലയിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ താരം നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും പ്രവർത്തിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം ആണ് ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമ. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസായ കുമാരിയിലും മികച്ച ഒരു വേഷം താരം ചെയ്തിരുന്നു

ചതുരം, കുമാരി എന്നീ സിനിമ റിലീസ് ആയതിനു ശേഷം ഒരുപാട് ഫോട്ടോ ഷൂട്ട്ടുകൾ ആണ് താരത്തിന്റെതായി സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം യോഗ ചെയ്യുന്ന കിടിലൻ ഫിറ്റ്‌നസ് ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ ആണ് ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വളരെ പെട്ടന്ന് തന്നെ തരംഗമായിട്ടുണ്ട്.

Leave a Reply