You are currently viewing ഞാൻ എവിടെയാണ് എന്ന് എന്റെ അമ്മ ചോദിക്കാറു പോലും ഇല്ല… സ്റ്റെഫി സേവ്യർ

ഞാൻ എവിടെയാണ് എന്ന് എന്റെ അമ്മ ചോദിക്കാറു പോലും ഇല്ല… സ്റ്റെഫി സേവ്യർ

മലയാള സിനിമ മേഖലയിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനറാണ് സ്റ്റെഫി സേവ്യർ. ഒരുപാട് സിനിമകളുടെ കോസ്റ്റിൻ ഡിസൈനിങ് രംഗത്ത് അളവറ്റ സംഭാവനകൾ നൽകിയത് കൊണ്ട് തന്നെ മലയാളികൾക്കിടയിൽ അഭിനേതാക്കളുടേത് പോലെ തന്നെ പേരുകൊണ്ട് പ്രശസ്തയാണ് താരം. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ കോസ്റ്റും ഡിസൈനിങ് നിർവഹിക്കാൻ താരത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമായ ഒരു നേട്ടം തന്നെയാണ്.

സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ കല്ലോടിയിൽ നിന്ന് സ്കൂളിംഗും, ബംഗളൂർ എസ് നിജലിംഗപ്പ കോളേജിൽ നിന്ന് സയൻസിൽ ബിരുദവും താരം പൂർത്തിയാക്കി. കുട്ടിക്കാലം മുതൽ തന്നെ ഗാർമന്റ്, ക്രാഫ്റ്റ് & പെയിന്റിംഗ് തുടങ്ങിയ ആർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്ന താരം ഡിഗ്രി പൂർത്തിയാക്കിയ ശേഷം കൊച്ചിയിലേക്ക് താമസം മാറ്റുകയാണ് ചെയ്തത്.

താരം അർഷൽസ് ഫോട്ടോഗ്രഫിയിൽ ഫ്രീലാൻസ് സ്റ്റൈലിസ്റ്റായാണ് പ്രൊഫഷണൽ രംഗത്ത് തുടക്കമിടുന്നത്. ലുലു, ആമസോൺ ഇന്ത്യ, കല്യാൺ സിൽക്സ്, പാരഗൺ ചപ്പൽസ്, ഭീമ ജ്വല്ലറി, ജോൺസ് കുടകൾ, തനിഷ്ക്ക്, ഈസ്റ്റേൺ തുടങ്ങി നിരവധി ടിവി പരസ്യ ചിത്രങ്ങൾക്കു സ്റ്റൈലിസ്റ്റായും താരം വർക്ക് ചെയ്തിട്ടുണ്ട്. ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാ രംഗത്തേക്ക് എത്തിപ്പെടുന്നത്. തുടർന്ന് വളരെയധികം സിനിമകൾക്ക് കോസ്റ്റ്യൂം ഡിസൈനറായി താരം വർക്ക് ചെയ്തു.

മലയാള സിനിമാ രംഗത്ത് സജീവമായ സ്റ്റെഫി 2017ലെ മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ഇപ്പോൾ കുതിർത്തിറങ്ങിയ മധുര മനോഹര മോഹം എന്ന സിനിമ സംവിധാനം ചെയ്തതും താരമാണ്. താരം കോസ്റ്റും ഡിസൈനിൽ നിന്ന് ആദ്യമായി സംവിധാന മേഖലയിലേക്ക് കടന്നു വന്ന ഒരു ചിത്രം കൂടിയാണിത്. ബിത്രീഎം ക്രിയേഷൻസിന്റെ പുതിയ ചിത്രമാണ് താരം ആദ്യമായി സംവിധാനം ചെയ്തത്.

പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ആ നാടിന്റെ സംസ്‍കാരവും ഭാഷയും, ആചാരങ്ങളുമെല്ലാം കോർത്തിണക്കി തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം മധുര മനോഹര മോഹം എന്ന സിനിമയുടെ പ്രഖ്യാപിത സമയം മുതൽ തന്നെ താരത്തെക്കുറിച്ചുള്ള വാർത്തകളും ഫോട്ടോകളും എല്ലാം നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

എന്നെ സിനിമയിലേക്ക് വിടാൻ എന്നല്ല എവിടേക്ക് പറഞ്ഞയക്കാനും എന്റെ അമ്മക്ക് യാതൊരു പേടിയും ഇല്ല എന്നും എന്റെ അമ്മ സിനിമ മേഖലയോട് യാതൊരു ബന്ധവും ഇല്ലാത്ത വ്യക്തിയാണ് എന്നുമാണ് താരം പറയുന്നത്. ഞാൻ ഏത് സെറ്റിലാണ് എന്നോ ഏത് സിനിമയുടെ ഭാഗമായി ഏത് ഭാഗത്താണ് എന്നൊന്നും എന്റെ അമ്മ അന്വേഷിക്കാറു പോലുമില്ല എന്നും അത് എന്നോടുള്ള വിശ്വാസം കൊണ്ടും അമ്മ അടിപൊളി ആയതുകൊണ്ടും ആയിരിക്കാം എന്നുമാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply