You are currently viewing ഞാന്‍ ഒറ്റയ്ക്ക് ഒന്നും വരില്ല സാര്‍ എന്ന് പറഞ്ഞു. പുള്ളിയ്ക്ക് അത് ഇഷ്ടമായില്ല. പുള്ളി കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് റൂമില്‍ അത്തറൊക്കെ പൂശി നില്‍ക്കുകയായിരുന്നു

ഞാന്‍ ഒറ്റയ്ക്ക് ഒന്നും വരില്ല സാര്‍ എന്ന് പറഞ്ഞു. പുള്ളിയ്ക്ക് അത് ഇഷ്ടമായില്ല. പുള്ളി കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് റൂമില്‍ അത്തറൊക്കെ പൂശി നില്‍ക്കുകയായിരുന്നു

2021-ൽ മലയാളം ബിഗ് ബോസ് 3-ൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം പ്രശസ്തിയിലേക്ക് ഉയർന്ന ഒരു ഇന്ത്യൻ മോഡലും നടിയും ഡിജെയുമാണ് സൂര്യ മേനോൻ. താരം ജനിച്ചതും വളർന്നതും കേരളത്തിലാണ്. താരത്തിന്റെ രൂപം ബോളിവുഡ് നടി ഐശ്വര്യ റായിയോട് സാമ്യമുള്ളതാണ്, ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്നതിന് താരത്തെ സഹായിച്ചു.

അറിയപ്പെടുന്ന ഒരു കേരളത്തിലെ കുടുംബത്തിൽ ജനിച്ച താരം സ്റ്റെല്ല മാരിസ് ബോർഡിംഗ് സ്കൂളിൽ ചേർന്നു. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ അഭിനയത്തിലും നൃത്തത്തിലും ആകൃഷ്ടയായ താരം സ്‌കൂളിലെ നൃത്ത മത്സരങ്ങളിൽ എപ്പോഴും പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. തുടക്കം മുതൽ തന്നെ കലാ സാഹിത്യ രംഗങ്ങളിൽ താരം സജീവമായിരുന്നു എന്ന് ചുരുക്കം.

സൂര്യ മേനോൻ കേരളത്തിൽ നിന്നുള്ള പ്രശസ്തയായ ഒരു ഇന്ത്യൻ മോഡലും നടിയും സ്ത്രീ ഡിജെയുമാണ്. താരം പ്രാഥമികമായി മലയാളം സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്നവരാണ്. മോഡലായി തന്റെ കരിയർ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് മാറുകയായിരുന്നു. കോഴിക്കോട്ടെ സ്റ്റെല്ല മാർട്ടിസ് ബോർഡിംഗ് സ്‌കൂളിലാണ് താരം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിൽ താരം മത്സരിച്ചിരുന്നു. മോഡൽ, ഡിജെ, അഭിനേത്രി എന്നീ നിലകളിൽ കഴിവുള്ള സൂര്യ ഒരു നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

സിനിമയിൽ നിന്നുണ്ടായ ഒരു ദുരനുഭവമാണ് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സിനിമ അഭിനയിക്കാൻ പോയപ്പോൾ രണ്ട് നായികമാർ ഉണ്ടായിരുന്നു എന്നും ആദ്യം ഒരു സ്റ്റാർ ഹോട്ടലിൽ ഒക്കെയായിരുന്നു താമസിച്ചിരുന്നത് എന്നും താരം പറഞ്ഞു തുടങ്ങുന്നു. രാത്രിയായപ്പോൾ ഡയറക്ടർ വിളിച്ച് ഒന്ന് റൂമിലേക്ക് വരണം സ്ക്രിപ്റ്റിന്റെ കാര്യം ഡിസ്കസ് ചെയ്യാനാണ് എന്ന് പറഞ്ഞു എന്നുംഞാനെന്റെ അമ്മയെയും കൂട്ടിയാണ് ഡയറക്ടറുടെ റൂമിൽ പോയത് എന്നും താരം പറയുന്നുണ്ട്.

അവിടെ ചെന്നപ്പോൾ അയാൾ ഒരുങ്ങിയിരിക്കുകയായിരുന്നു എന്ന് കുളിച്ച് പൗഡർ ഒക്കെ പൂശിയിരിക്കുന്ന ഡയറക്ടറെയാണ് എനിക്ക് കാണാൻ സാധിച്ചത് എന്നും എന്തിനാണ് അമ്മയെ കൊണ്ടു വന്നത് ഞാൻ ഒറ്റക്ക് വരാൻ പറഞ്ഞല്ലേ വിളിച്ചത് എന്ന് ഡയറക്ടർ വളരെ വ്യക്തമായി ചോദിച്ചു എന്നും ഇപ്പോൾ ഒരു മീറ്റിംഗ് ഉണ്ട് നിങ്ങൾ പൊയ്ക്കോളൂ എന്ന് പറഞ്ഞ് അവിടെ നിന്ന് ഞങ്ങളെ പറഞ്ഞയക്കുകയാണ് ചെയ്തത് എന്നും താരം കൂട്ടിച്ചേർത്തു.

പിറ്റേ ദിവസം മുതൽ ഒരു മൂന്നാം കിട ഹോട്ടലിലേക്ക് താമസം മാറ്റിച്ചു എന്നും തെറ്റില്ല വളരെ പരുക്കനായാണ് തന്നോട് പെരുമാറിയിരുന്നത് എന്നും താരം പറയുന്നുണ്ട്. ഇങ്ങനെ എല്ലാവർക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല എന്നും പക്ഷേ എനിക്ക് ഇങ്ങനെ ഒരു അനുഭവം നേരിട്ടിട്ടുണ്ട് എന്നുമാണ് താരം വെളിപ്പെടുത്തിയത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിച്ചത്.

Leave a Reply