You are currently viewing ബെഡ്റൂം സീൻ ഇല്ലാതെ ആരും ഈ ലോകത്ത് പുറത്തേക്ക് വരുന്നില്ല.. പിന്നെ ഇവന്മാർക്കൊക്കെ എന്താണ് ഇത്ര പ്രശ്നം… തുറന്നടിച്ച് ഷൈൻ ടോം ചാക്കോ

ബെഡ്റൂം സീൻ ഇല്ലാതെ ആരും ഈ ലോകത്ത് പുറത്തേക്ക് വരുന്നില്ല.. പിന്നെ ഇവന്മാർക്കൊക്കെ എന്താണ് ഇത്ര പ്രശ്നം… തുറന്നടിച്ച് ഷൈൻ ടോം ചാക്കോ

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ ട്രെയ്‌ലർ ജനുവരി 9നാണ് പുറത്തിറങ്ങിയത്. ഏറെ നായികാ പ്രാധാന്യമുള്ള ചിത്രമാണിതെന്ന് ഉറപ്പു നൽകുന്നവയാണ് പുറത്തിറങ്ങിയ ടീസറും ട്രൈയ്ലറുമെല്ലാം. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. വലിയ കരഘോഷത്തോടെയാണ് ട്രെയിലർ ഉൾപ്പെടെ സിനിമയെക്കുറിച്ചുള്ള വാർത്തകൾ പോലും പ്രേക്ഷകർക്കിടയിൽ സ്വീകാര്യമാകുന്നത്.

ഷൈൻ ടോം ചാക്കോയുടെയും ചിത്രത്തിലെ നായികയായ സ്വാസികയുടെയും ഒരുമിച്ചുള്ള ഒരുപാട് ഇന്റർവ്യൂകൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഓരോ വിഷയത്തിലും വ്യത്യസ്തമായ അഭിപ്രായ പ്രകടന രീതികളിലൂടെയും മറ്റും പെട്ടെന്ന് ജനശ്രദ്ധ നേടുന്ന ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ കോളിളക്കങ്ങളും ചർച്ചകളും ഉണ്ടാക്കുകയാണ്.

സെക്സ് എജുക്കേഷനെ കുറിച്ച് സംസാരിച്ച ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയ സമയത്ത് സ്വാസിക ഉണ്ടെങ്കിൽ ഒരു ബെഡ്റൂം സീൻ ഉറപ്പാണ് എന്നുള്ള തരത്തിൽ ഒരു കമന്റ് കണ്ടിട്ടുണ്ട് എന്ന് സ്വാസികയുടെ സംസാരത്തെ തുടർന്നാണ് ചർച്ച തുടങ്ങുന്നത്. ഈ ലോകത്ത് ഒരാളും ബെഡ്റൂം സീൻ ഇല്ലാതെ പുറത്തേക്ക് വരുന്നില്ല പിന്നീട് എന്തിനാണ് ഇവന്മാർക്ക് ഇത്ര പ്രശ്നം ഇക്കാര്യത്തിൽ എന്നെനിക്ക് മനസ്സിലാകുന്നില്ല എന്നാണ് ആദ്യം പറയുന്നത്.

സെക്സിന് ഇപ്പോഴും വലിയ ഒരു ഇഷ്യൂ ആയിട്ടാണ് കാണുന്നത് എന്നും കാലഘട്ടത്തിൽ പോലും അങ്ങനെ ചിന്തിക്കുന്നവർ ഉണ്ട് എന്നത് അത്ഭുതമാണ് എന്നുമാണ് സ്വാസിക പറയുന്നത്. അതിന് വലിയ മോശപ്പെട്ട ഒരു മീനിങ് നൽകുകയാണ് പലരും ചെയ്യുന്നത് എന്ന് ഷൈൻ പറയുന്നു. സെക്സ് എഡ്യൂക്കേഷനും സെക്സ് എഡ്യൂക്കേഷൻ പഠിപ്പിക്കാൻ വരുന്നവരും മോശമാണ് എന്നാണ് നമ്മുടെ സമൂഹത്തിന്റെ വിചാരം എന്നും അതിനെക്കുറിച്ചെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട് എന്നും ഷൈൻ ചാക്കോ പറയുന്നു.

സെക്സ് എഡ്യൂക്കേഷൻ വളരെ ചെറുപ്പത്തിൽ തുടങ്ങേണ്ടതാണ് എന്നും 15 വയസ്സ് കഴിഞ്ഞു തുടങ്ങേണ്ടത് അല്ല എന്നും ചാക്കോ അഭിപ്രായപ്പെടുന്നു. അതുപോലെ പഴയകാലത്ത് എല്ലാ വിവാഹത്തോടെയാണ് തുടങ്ങിയിരുന്നത് എന്നും അതുവരെ എല്ലാവർക്കും ഇത് ഒരു ഫാന്റസി ആണ് എന്നും അപ്പോഴാണ് ബ്ലൂ ഫിലിമിലൂടെയും മറ്റും കണ്ടതും കേട്ടതും എല്ലാം വിവാഹ ജീവിതത്തിൽ നിന്ന് കിട്ടാതെ ആകുമ്പോഴാണ് വിവാഹ ബന്ധങ്ങൾക്ക് ദൃഢത കുറയുന്നത് എന്നും വിവാഹ മോചനത്തിൽ എത്തിപ്പെടുന്നത് എന്നുമുള്ള അഭിപ്രായവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

സെക്സ് എഡ്യൂക്കേഷൻ ഇല്ലാത്തതിന്റെ അഭാവമാണ് ഒരു പെണ്ണിനെയും ആണിനെയും എവിടെയും ഒരുമിച്ച് കാണാൻ സദാചാര കണ്ണുകൾക്ക് സാധിക്കാത്ത അവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടു പോയിരിക്കുന്നത് എന്ന ഒരു അഭിപ്രായത്തിലേക്കാണ് അവതാരികയുടെയും സ്വാസികയുടെയും ടോം ചാക്കോയുടെയും അഭിപ്രായ പ്രകടനങ്ങൾ ചെന്ന് ചേരുന്നത്. വളരെ അർത്ഥവത്തായ രൂപത്തിൽ പക്വതയോടെയാണ് ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ കാര്യങ്ങൾ എല്ലാം സംസാരിച്ചത് എന്നത് തന്നെയാണ് അഭിമുഖത്തെ വൈറലാക്കിയത്.

Leave a Reply