You are currently viewing നിര്‍ബന്ധിച്ച് ഷോട്‌സ് ധരിപ്പിച്ചു, പോസ്റ്റര്‍ അടിച്ചു വന്നതോടെ ജീവിതം തകര്‍ന്നതുപോലെ തോന്നി… ആ സംഭവത്തെ കുറിച്ച് ശാലു കുര്യൻ

നിര്‍ബന്ധിച്ച് ഷോട്‌സ് ധരിപ്പിച്ചു, പോസ്റ്റര്‍ അടിച്ചു വന്നതോടെ ജീവിതം തകര്‍ന്നതുപോലെ തോന്നി… ആ സംഭവത്തെ കുറിച്ച് ശാലു കുര്യൻ

നിര്‍ബന്ധിച്ച് ഷോട്‌സ് ധരിപ്പിച്ചു, പോസ്റ്റര്‍ അടിച്ചു വന്നതോടെ ജീവിതം തകര്‍ന്നതുപോലെ തോന്നി… ശാലു കുര്യൻ

സിനിമ മേഖലയിലും സീരിയൽ രംഗങ്ങളിലും ഉള്ളവർ പലപ്പോഴും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാറുണ്ട്. ഇപ്പോൾ ഷാലു കുര്യൻ തന്റെ കരിയറിന്റെ തുടക്കകാലത്ത് അനുഭവിക്കേണ്ടിവന്ന ഒരു കാര്യമാണ് തുറന്നു പറഞ്ഞിട്ടുള്ളത്. സീരിയലില്‍ മിന്നി നിന്ന സമയത്ത് തന്റെ ചില ചിത്രങ്ങളും വീഡിയോകളും വൈറലായതിനെ കുറിച്ചും, അത് തന്നെ മാനസികമായി എത്രത്തോളം തളര്‍ത്തി എന്നതിനെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്.

ചന്ദനമഴ എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ആ സിനിമ വന്നത്. കഥ പറഞ്ഞപ്പോള്‍ നല്ല രീതിയിലായിരുന്നു. ഒരു രംഗത്ത് ഷോട്‌സ് ധരിക്കേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ തന്നെ, അത് പറ്റില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് എന്തെങ്കിലും ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ആ രംഗം ഒഴിവാക്കി എന്നാണ് ഞാന്‍ കരുതിയത് എന്നും അതായിരുന്നു എല്ലാത്തിന്റെയും തുടക്കം എന്നും താരം പറയുകയുണ്ടായി.

എന്നാല്‍ ഞാന്‍ ഒരു തമിഴ് സീരിയല്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന സമയത്ത് കോസ്റ്റിയൂമിന്റെ അളവെടുക്കാനായി ഒരു കോസ്റ്റിയൂമര്‍ വന്നു. തുടക്ക് മുകളിൽ മാത്രമാണ് അയാൾ അളവെടുത്തത്. കൂടാതെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോൾ ഒട്ടും നിലവാരം തോന്നിയില്ല എന്നും താരം പറയുന്നു. നായകനാണ് എന്ന് പറഞ്ഞിരുന്ന മണിക്കുട്ടന്‍ ആദ്യ ദിവസം ഷൂട്ടിങിന് വന്ന് അപ്പോള്‍ തന്നെ തിരിച്ചുപോയി. അതോടെ മറ്റൊരു നായകനെ കൊണ്ടുവന്നു എന്നും താരം പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഷോട്‌സ് ധരിക്കാനായി കൊണ്ടു വന്നത്. പറ്റില്ല എന്ന് അപ്പോഴും ഞാന്‍ പറഞ്ഞു. പക്ഷെ ശാലുവും ഇങ്ങനെ പെരുമാറിയാല്‍ ഈ സിനിമ നിര്‍ത്തുകയേ രക്ഷയുള്ളൂ. പ്രൊഡ്യൂസര്‍ ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രശ്‌നത്തിലാണ്. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നൊക്കെ സംവിധായകന്‍ സങ്കടത്തോടെ പറഞ്ഞപ്പോള്‍ ചെയ്യാം എന്ന് ഞാൻ സമ്മതിച്ചു എന്നും താരം പറഞ്ഞു.

എന്നാല്‍ സിനിമയുടെ പോസ്റ്ററിലൊന്നും ഈ ഫോട്ടോ വരാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിരുന്നു. പക്ഷേ അതെല്ലാം വെറും വാക്കുകൾ ആയിരുന്നു എന്നാണ് താരം പറയുന്നത്. ശാലു ഇങ്ങനെയുള്ള സിനിമകളൊക്കെ ചെയ്യുമോ എന്ന് പലരും ചോദിച്ചപ്പോൾ എനിക്കാദ്യം കാര്യം മനസ്സിലായില്ല എന്നും പലയിടത്തും പോസ്റ്ററുകള്‍ അടിച്ച് ഒട്ടിച്ചിട്ടുണ്ട് എന്ന് അറിഞ്ഞത് പിന്നീടാണ് എന്നും താരം പറഞ്ഞു. സംവിധായകനെ ഞാന്‍ കുറ്റം പറയില്ല എന്നും താരം പറയുകയുണ്ടായി.

സിനിമ എങ്ങനെയെങ്കിലും ആളുകളിലേക്ക് എത്തിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്ത് അദ്ദേഹം ചെയ്തതായിരിക്കാം. പക്ഷെ അത് എന്നെ മാനസികമായി തളര്‍ത്തി എന്നും ജീവിതം അവസാനിച്ചു എന്ന് തോന്നിയ ഘട്ടമായിരുന്നു അത് എന്നും സോഷ്യല്‍ മീഡിയയില്‍ ഇവള്‍ ഇങ്ങനെ തന്നെയാണ്, ദുബായില്‍ വച്ച് കണ്ടിട്ടുണ്ട് എന്നൊക്കെയുള്ള മെസേജുകള്‍ വന്നതോടെ ഞാന്‍ ആകെ തകര്‍ന്നു. പക്ഷെ അപ്പോഴും എനിക്ക് സപ്പോര്‍ട്ട് നല്‍കി എന്നെ അതില്‍നിന്നെല്ലാം പുറത്തു കൊണ്ടുവന്നത് എന്റെ കുടുംബമാണ് എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply