You are currently viewing പുതിയ സിനിമയിലെ ഗാനത്തിലെ രംഗം പുറത്തുവിട്ടു സാക്ഷി അഗർവാൾ… സിനിമ ഏതെന്ന് അന്വേഷിച്ച് ആരാധകർ…

പുതിയ സിനിമയിലെ ഗാനത്തിലെ രംഗം പുറത്തുവിട്ടു സാക്ഷി അഗർവാൾ… സിനിമ ഏതെന്ന് അന്വേഷിച്ച് ആരാധകർ…

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാക്ഷി അഗർവാൾ. മലയാളം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പാർട്ട്‌ ടൈം മോഡലിംഗ് എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പക്ഷേ ഇപ്പോൾ താരം സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമായി വളർന്നു കഴിഞ്ഞു. താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിക്കുകയും ടിവി റിയാലിറ്റി ഷോകളിൽ പങ്കെടുത്തു താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുകയായിരുന്നു.

2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയായ രാജാ റാണിയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമ തന്നെ ഗംഭീരമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം തൊട്ടടുത്ത വർഷം സോഫ്റ്റ്‌വെയർ ഗണ്ട എന്ന സിനിമയിലൂടെ കന്നട സിനിമാ ലോകത്തേയ്ക്ക് ചുവടു വെച്ചു. ഭാഷ ഏതാണെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

അതുകൊണ്ട് തന്നെ നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ സിനിമയും പ്രേക്ഷകർ സ്വീകരിച്ചു. അക്കാരണം കൊണ്ട് തന്നെ താരത്തിന്റെ സിനിമകൾക്ക് പ്രത്യേക ആരാധക വലയം തന്നെ ഉണ്ടായി. താരം മലയാളികളുടെ ഇഷ്ടതാരമാണ്. 2018ൽ ബിജുമേനോന് റോഷൻ മാത്യു തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരായിരം കിനാക്കൾ എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വന്നത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ സ്നേഹം നേടാനും താരത്തിന് കഴിഞ്ഞു. വെബ് സീരിസിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനെല്ലാം പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കുള്ള നടിമാരിലൊരാളാണ് താരം. വളരെ പക്വമായാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നത്. ഒന്നിലധികം മേഖലകളിൽ കഴിവുള്ളവർക്ക് ആരാധക വലയങ്ങൾ കൂടുന്നത് സ്വാഭാവികമാണ്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം മൺപാത്രം നിർമിക്കുന്ന ഒരു ഫോട്ടോ ആണ് പങ്കുവെച്ചിട്ടുള്ളത്. അടുത്ത് പുറത്തു വരാനിരിക്കുന്ന മലയാള സിനിമയിലെ ഒരു ഗാനത്തിൽ നിന്നുള്ള രംഗം ആണ് എന്ന് താരം ഫോട്ടോക്ക് ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ എല്ലാം പിന്നീട് അറിയിക്കും എന്നും ക്യാപ്ഷനിൽ ഉണ്ട്. എന്തായാലും ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ഏറ്റെടുത്തതിനോടൊപ്പം തന്നെ ആരാധകർ പുതിയ സിനിമക്കുള്ള കാത്തിരിപ്പിലാണ്.

Leave a Reply