You are currently viewing തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം, ഈ വീഡിയോയും മോശം: മറുപടി പറഞ്ഞ് സാധിക…

തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം, ഈ വീഡിയോയും മോശം: മറുപടി പറഞ്ഞ് സാധിക…

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവുകൾ തെളിയിച്ച താരമാണ് സാധിക വേണുഗോപാൽ. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകർ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക പ്രീതി കരസ്ഥമാക്കിയ താരം മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ്.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും വളരെ വ്യക്തമായി താരം ഏത് വേദിയിലും തുറന്നു പറയാറുണ്ട്. സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ പലപ്രാവശ്യം താരം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരന്തരമായി സംവദിക്കുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ് പതിവ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വീഡിയോ വിമർശിച്ചു കൊണ്ടുള്ള ഒരുപാട് കമന്റുകളും കാണാൻ സാധിക്കുന്നുണ്ട്. മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.

വിഡിയോയിൽ മേക്കപ്പ് ചെയ്ത് കരിവാരി തേക്കാൻ പോവുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഒരു ആദിവാസി പെണ്ണിന്റെ വേഷമാണ് ചെയ്യുന്നത്. അതിനുള്ള മേക്കപ് ആയിരുന്നു. ഇതിന്ന് താഴെയാണ് പലരും കമന്റ് മായി വന്നത്. ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ’ എന്നായിരുന്നു ഒരു കമന്റ്. ‘‘തൊലി വെളുത്തതാണെന്ന് തോന്നിയ സാറിന്റെ വലിയ മനസ്സിന് നന്ദി ” എന്നായിരുന്നു താരത്തിന്റെ മറുപടി.

ഈ വീഡിയോ എടുത്ത് മറ്റുള്ളവരെ കാണിക്കേണ്ട ഉദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ല എന്നും ഒരാൾ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. പ്രമോഷൻ തന്നെയാണ് ഇതിന്റെ ഉദ്ദേശം, നാട്ടുകാരെ കാണിക്കുക എന്നത് തന്നെയാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്, താല്പര്യമുണ്ടെങ്കിൽ കണ്ടാൽമതി എന്നായിരുന്നു താരത്തിന്റെ മറുപടി.

Leave a Reply