You are currently viewing ജയ് ശ്രീറാം! ഉറക്കെ വിളിച്ചു പറഞ്ഞു, ഞങ്ങൾ വിശ്വാസികളാണ് : രാംലല്ലയുടെ ചിത്രം പങ്കുവച്ച് രേവതി

ജയ് ശ്രീറാം! ഉറക്കെ വിളിച്ചു പറഞ്ഞു, ഞങ്ങൾ വിശ്വാസികളാണ് : രാംലല്ലയുടെ ചിത്രം പങ്കുവച്ച് രേവതി

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ വമ്പിച്ച വിമർശനങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. പല പ്രമുഖരും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി സോഷ്യൽ മീഡിയ ഇടങ്ങളിൽ രംഗത്ത് വന്നിട്ടുണ്ട്. പ്രശസ്ത ഗായിക കെ എസ് ചിത്ര പ്രാണ പ്രതിഷ്ഠ ദിനത്തിൽ നാമം ജപിക്കാനും വീടിന്റെ നാനാഭാഗങ്ങളിൽ ദീപം തെളിയിക്കാനും ആഹ്വാനം ചെയ്തു കൊണ്ടുള്ള വീഡിയോ പങ്കുവെച്ചത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്.

ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്ത് വരികയും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. അതുപോലെതന്നെ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം മുസൽമാനായ മമ്മൂട്ടിക്ക് കൊടുത്തതിനെ വിമർശിച്ചു കൊണ്ടും ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നു. സിനിമാരംഗത്ത് നിന്നും അല്ലാതെയും ഒരുപാട് പിറമുഖരാണ് ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ രേഖപ്പെടുത്തുന്നത്.

ഇപ്പോൾ സിനിമ താരം രേവതി ഇൻസ്റ്റാഗ്രാമിൽ രാം രല്ലയുടെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് എഴുതിയ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിച്ചിരിക്കുകയാണ്. ശ്രീരാമന്റെ ഗൃഹപ്രതിവേഷം എല്ലാവരുടെയും ചിന്തകളെ മാറ്റിമറിച്ചിട്ടുണ്ട് എന്നും നമ്മുടെ വിശ്വാസങ്ങൾ കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ ഭരണഘടന ഇതര മതവിശ്വാസികളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുണ്ട് എന്നുമാണ് ഇൻസ്റ്റാഗ്രാമിൽ താരം കുറിച്ചിട്ടുള്ളത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ പരിഭാഷപ്പെടുത്താം :ഇന്നലെ ഒരു മറക്കാനാവാത്ത ദിവസമായിരുന്നു. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല.  അത്യധികം സന്തോഷം തോന്നി, എന്റെ ഉള്ളിൽ എന്തോ ഇളകിമറിയുകയായിരുന്നു. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുമുണ്ട്. 

മതേതര ഇന്ത്യയായ നമ്മുടെ രാജ്യത്ത് നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി സൂക്ഷിക്കാൻ കഴിയുന്നു എന്നതിൽ അദ്ഭുതമില്ല. എല്ലാവരും ഇങ്ങനെ തന്നെ വേണം പ്രവർത്തിക്കാൻ.  ശ്രീരാമന്റെ ഗൃഹപ്രവേശം പലരുടെയും ചിന്തകളെ മാറ്റി മറിച്ചു. ഒരുപക്ഷേ ആദ്യമായി ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ ‘വിശ്വാസികളാണ്’ !!! ജയ് ശ്രീറാം.’

Leave a Reply