You are currently viewing ‘എന്നേക്കും ഒരുമിച്ചാകാൻ സാധിക്കട്ടെ’; വെഡ്ഡിങ് ലുക്കിൽ റെനീഷയും വിഷ്ണുവും, യാഥാർഥ്യമെന്ന് കരുതിയെന്ന് ആരാധകർ!

‘എന്നേക്കും ഒരുമിച്ചാകാൻ സാധിക്കട്ടെ’; വെഡ്ഡിങ് ലുക്കിൽ റെനീഷയും വിഷ്ണുവും, യാഥാർഥ്യമെന്ന് കരുതിയെന്ന് ആരാധകർ!

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില ഫോട്ടോകൾക്ക് വലിയ തോതിൽ പ്രചാരം ലഭിക്കാറുണ്ട്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളുടെ ഫോട്ടോകൾ ആണെങ്കിൽ ചിലപ്പോൾ നിമിഷ നേരങ്ങൾ കൊണ്ടാണ് മില്യൻ കണക്കിന് വ്യൂസ് ലഭിക്കാറുള്ളത്. അത്തരത്തിൽ ഒരു ഫോട്ടോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരാർത്ഥികളായി എത്തി ജനശ്രദ്ധ നേടിയ റെനീഷ റഹ്മാന്റെയും വിഷ്ണു ജോഷിയുടെയും വിവാഹ വസ്ത്രത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾക്കാണ് വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തീ പോലെ പടരാൻ സാധിച്ചത്.

സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് റെനീഷ റഹ്മാൻ. ഫിറ്റ്നസ് ഫ്രീക്കും മോഡലുമാണ് വിഷ്ണു ജോഷി. ഇരുവരും ഷോയിൽ ആയിരുന്ന സമയത്ത് ഈ സൗഹൃദം ആഘോഷിക്കപ്പെട്ടിട്ടില്ല എങ്കിലും ഇരുവരുടെയും സൗഹൃദം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഷോയുടെ ശേഷം പുറത്തിറങ്ങിയപ്പോഴാണ് അവർക്ക് പോലും മനസ്സിലായിട്ടുള്ളത്.

റെനീഷ സീസൺ ഫൈവിലെ റണ്ണറപ്പായിരുന്നു. വിഷ്ണു എൺപത് ദിവസം പിന്നിട്ടപ്പോഴാണ് ഷോയിൽ നിന്നും എലിമിനേറ്റഡായത്. സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ‌ ആരാധകർ ഉണ്ടായിരുന്ന രണ്ട് താരങ്ങൾ കൂടിയാണ് ഇരുവരും. അത്രത്തോളം മികച്ച മത്സര പ്രകടനങ്ങളാണ് ഇരുവരും പ്രകടിപ്പിച്ചിരുന്നത്. അതിന്റെ പ്രതിഫലനം എന്നോളം 80 ദിവസം വിഷ്ണുവിനും റണ്ണർ അപ്പാവാൻ റെനീഷെക്കും കഴിഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് വലിയ തോതിൽ സോഷ്യൽ മീഡിയ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. നോർത്ത് ഇന്ത്യൻ വെഡ്ഡിങ് ലുക്കിൽ വധു വരന്മാരെ പോലെ പ്രത്യക്ഷപ്പെട്ട ഇരുവരുടെയും ഫോട്ടോഷൂട്ട് കണ്ട് ഒരല്പം അത്ഭുതം ഏതൊരു പ്രേക്ഷകനും ഉണ്ടാകാതിരുന്നിട്ടില്ല. ഒരു മുന്നറിയിപ്പും കൂടാതെ ഇരുവരും വിവാഹിതരായിരിക്കുന്നു എന്നത് ആണ് ഓരോ പ്രേക്ഷകനും ഫോട്ടോ കണ്ടപ്പോൾ ഉള്ളിൽ ആദ്യം തോന്നിയിട്ടുള്ളത്.

ലാവണ്ടർ നിറത്തിറത്തിലുള്ള ലെഹങ്കയും അതിനിണങ്ങുന്ന ആഭരണങ്ങളുമായിരുന്നു റെനീഷയുടെ വേഷം. വെള്ളയും ക്രീമും ലാവണ്ടറും കലർന്ന നിറത്തിലുള്ള ഷേർവാണിയായിരുന്നു വിഷ്ണു ജോഷിയുടെ വേഷം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് എൻഗേജ്മെന്റ് കഴിഞ്ഞ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും പോലെ ആരോടും പറയാതെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് എന്ന ചിന്ത പലരും കമന്റുകൾ ആയി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply