You are currently viewing അച്ഛൻ വില്ലനാണെന്ന് മനസിലാക്കിയത് ഭർത്താവിനെ കണ്ട ശേഷം; കരിയർ വിട്ടതിന് കാരണം; രംഭ പറയുന്നു

അച്ഛൻ വില്ലനാണെന്ന് മനസിലാക്കിയത് ഭർത്താവിനെ കണ്ട ശേഷം; കരിയർ വിട്ടതിന് കാരണം; രംഭ പറയുന്നു

മലയാള സിനിമയിൽ ഇപ്പോൾ സജീവമല്ലാതിരുന്നിട്ട് കൂടെ ഒരുപാട് ആരാധകരുള്ള പഴയ കാല നടിയാണ് രംഭ. 90 കളിലും 2000 കളിലും ദക്ഷിണേന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു താരം. താരം ചെയ്തു വെച്ച കഥാപാത്രങ്ങൾ എല്ലാം ഇതിന്റെ തെളിവുകളാണ്. സജീവമായയിരുന്ന കാലമത്രയും താരം തന്റെ കരിയർ അടയാളപ്പെടുത്തി തന്നെയാണ് കടന്നു പോയത്.

താരം ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച സിനിമകളിലൂടെ എല്ലാം ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 15 വർഷത്തിലേറെ നീണ്ട താരത്തിന് അഭിനയ ജീവിതത്തിൽ താരം തെലുങ്ക് , തമിഴ്, മലയാളം , കന്നഡ , ഹിന്ദി തുടങ്ങി എട്ട് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. നടി, സിനിമാ നിർമ്മാതാവ്, ടിവി ജഡ്ജി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്.

താരം തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഭർത്താവിനെ കുറിച്ചാണ് താരം കൂടുതലായും സംസാരിക്കുന്നത്. വിവാഹം കഴിഞ്ഞ ആദ്യ സമയങ്ങളിൽ ഒന്നും കുക്കിംഗ് അറിയില്ലായിരുന്നു എന്നും മെല്ലെ മെല്ലെ ആണ് എല്ലാം പഠിച്ചു വന്നത് എന്നും ഭർത്താവിന്റെ ഭാഗത്തുനിന്നും എല്ലാ തരത്തിലുള്ള അഡ്ജസ്റ്റും സപ്പോർട്ടും തനിക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ് താരം വ്യക്തമാക്കുന്നത്. അതില്ല ഇതില്ല എന്ന് പറഞ്ഞ് ദേഷ്യപ്പെടില്ലായിരുന്നു എന്നും നല്ല കറിയാണെങ്കിൽ പിറ്റേ ദിവസവും അദ്ദേഹം അത് തന്നെ കഴിക്കുമായിരുന്നു എന്നും താരം പറയുന്നുണ്ട്.

ഭക്ഷണം ഒന്നും പാകം ചെയ്തിട്ടില്ലെങ്കിലും ദേഷ്യപ്പെടുകയോ മറ്റോ ചെയ്യാതെ പുറത്തുനിന്ന് ഓർഡർ ചെയ്യുകയും തനിക്ക് എന്താണ് വേണ്ടത് എന്ന് അഭിപ്രായം അന്വേഷിക്കുകയും ചെയ്യുമായിരുന്നു എന്ന് താരം ഓർത്തെടുക്കുന്നു. എന്റെ അച്ഛന്റെ സ്വഭാവരീതികൾ ശരിയല്ല എന്ന് മനസ്സിലായത് ഭർത്താവിനെ പരിചയപ്പെട്ടതിനുശേഷം ആണ് എന്നും അച്ഛനെ തനിക്ക് ഇഷ്ടമാണ് എങ്കിലും ഭക്ഷണക്കാര്യത്തിലും മറ്റും അച്ഛൻ പിടിച്ചിരുന്ന ശാഠ്യങ്ങൾ ഒരിക്കലും നല്ല രീതിയിൽ അല്ല എന്ന് പിന്നീട് തിരിച്ചറിഞ്ഞു എന്നും താരം കൂട്ടിച്ചേർത്തു.

പിന്നീട് താരം പറയുന്നത് കുട്ടികളെ കുറിച്ചാണ്. കുട്ടികൾ വളരെ പ്രാക്ടിക്കലാണ് എന്നും കുടുംബ മൂല്യവും സംസ്കാരവും വിദ്യാഭ്യാസവും അവർക്ക് പകർന്ന് നൽകാറുണ്ട് എന്നും മകൾക്ക് ആറ് വയസ് വരെയും ഞാനൊരു നടി ആണെന്ന് അറിയില്ലായിരുന്നെന്നും രംഭ വ്യക്തമാക്കി. മകൻ തന്റെ ​ഗാന രം​ഗങ്ങൾ കാണുമ്പോൾ പൊസസീവ് ആകാറുണ്ട് എന്നും താരം പറയുന്നുണ്ട്. അവനോട് അമ്മയുടെ പ്രൊഫഷനാണ് അത് എന്ന് മനസ്സിലാക്കി കൊടുത്തത് മൂത്തമകളാണ് എന്നും താരം പറയുന്നു.

വിവാഹത്തിനുശേഷം കരിയർ ബ്രേക്ക് ചെയ്തതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ആ സമയത്ത് വർക്ക് ചെയ്യണമെങ്കിൽ ചെയ്തോളു കുട്ടികളെ നോക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കാമെന്ന് ഭർത്താവ് പറഞ്ഞതാണ്. പക്ഷെ അത് വേണ്ടെന്ന് ഞാൻ പറഞ്ഞു. കുട്ടികളെ ആ പ്രായത്തിലേക്ക് എനിക്ക് തിരിച്ച് കിട്ടില്ല. ഏഴ് വയസ്സുവരെ അവർക്ക് മാതാപിതാക്കളുടെ സാമീപ്യം ആവശ്യമുണ്ട് എന്ന തിരിച്ചറിവ് എന്നെ വീട്ടിൽ ഇരുത്തുകയായിരുന്നു എന്നാണ് താരം പറയുന്നത്.

Leave a Reply