You are currently viewing സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നു; തിരിച്ച്‌ വരവ് മിനിസ്‌ക്രീനിലേക്കും, നടി റാണിയുടെ പുതിയ വിശേഷങ്ങളിങ്ങനെ

സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നു; തിരിച്ച്‌ വരവ് മിനിസ്‌ക്രീനിലേക്കും, നടി റാണിയുടെ പുതിയ വിശേഷങ്ങളിങ്ങനെ

സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നു; തിരിച്ച്‌ വരവ് മിനിസ്‌ക്രീനിലേക്കും, നടി റാണിയുടെ പുതിയ വിശേഷങ്ങളിങ്ങനെ

തമിഴ് , തെലുങ്ക് , കന്നഡ , ഹിന്ദി ഭാഷാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് രക്ഷ എന്നറിയപ്പെടുന്ന റാണി. അനുരാധ ശ്രീറാം ആലപിച്ച ജെമിനിയിലെ “ഓ പോഡു” എന്ന ഗാനത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. അവളെ ചിത്രീകരിച്ചത് “ഓ പോഡു” റാണി എന്നാണ്. ആ പേരിൽ തന്നെയാണ് താരം പിന്നീട് അറിയപ്പെടുകയും ചെയ്തത്. 2008 ൽ പുറത്തിറങ്ങിയ നചാവുലെ എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്റെ നന്ദി പുരസ്കാരം താരം നേടി.

മലയാളം തമിഴ് തെലുങ്ക് കണ്ണട എന്നീ ഭാഷകളിൽ എല്ലാം താരം വളരെ മികച്ച കഥാപാത്രങ്ങളുടെ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി വരികയും പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ജോണി വാക്കര്‍ എന്ന മലയാള സിനിമയിലൂടെയാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതിനുശേഷം ഇതര ഭാഷകളിലേക്ക് താരത്തിന്റെ കഴിവുകൾ വ്യാപിക്കുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പം അങ്കിള്‍ ബണ്‍ എന്ന സിനിമയില്‍ അഭിനയിച്ചതോടെ താരം ശ്രദ്ധിക്കപ്പെട്ടു. അന്ന് ബാല താരമായിരുന്നെങ്കിലും ആദ്യ രണ്ട് മൂന്ന് സിനിമകള്‍ക്ക് ശേഷം താരം തമിഴിലേക്ക് ചുവടുറപ്പിച്ചു. അഭിനയ പ്രധാന്യമുള്ളതും ശക്തവുമായ കഥാപാത്രങ്ങളാണ് തമിഴില്‍ താരത്തെ കാത്തിരുന്നത്. അവ്വായ് ഷണ്‍മുഖി, നമ്മ അണ്ണാച്ചി, രാസയ്യ, കടല്‍ കൊട്ടി എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്തു.

ചെറിയ കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രൂപത്തിലാണ് താരം തന്നെ കഥാപാത്രങ്ങളെ സമീപിച്ചത് എന്നതുകൊണ്ട് തന്നെ ഒരുപാട് സിനിമകളിൽ താരത്തിന് അവസരങ്ങൾ ലഭിക്കുകയായിരുന്നു. നാട്ടാമൈ എന്ന ചിത്രത്തിലെ ടീച്ചര്‍ കഥാപാത്രത്തിന്റെ പേരിലാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. അക്കാലത്ത് യുവാക്കളുടെയടക്കം മനസില്‍ ഇടം നേടിയ കഥാപാത്രമായിരുന്നു താരം ചെയ്തത്.

അതേ സമയം ഇടക്കാലത്ത് കരിയറില്‍ ചെറിയ ചെറിയ ഇടവേളകളെടുത്ത് റാണി മാറി നിന്നിരുന്നു. അഞ്ചു വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം താരം അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ആദ്യ സമയങ്ങളിലേതു പോലെയുള്ള മികച്ച കഥാപാത്രങ്ങൾ താരത്തിന് ലഭിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. ഇപ്പോൾ താരം മിനിസ്ക്രീനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയിരിക്കുകയാണ് എന്നും അമ്മ വേഷത്തിലേക്കാണ് താരത്തെ കാസ്റ്റ് ചെയ്തിരിക്കുന്നത് എന്നും സൂചിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്.

Leave a Reply