You are currently viewing “വിവാഹം കഴിഞ്ഞാൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത് അത് തന്നെയാണ് ഇവിടെയും ചെയ്തിട്ടുള്ളത് ” പ്രതികരിച്ചു നടി രചിത റാം….

“വിവാഹം കഴിഞ്ഞാൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത് അത് തന്നെയാണ് ഇവിടെയും ചെയ്തിട്ടുള്ളത് ” പ്രതികരിച്ചു നടി രചിത റാം….

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് രചിത രാം. കന്നട സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. കന്നട സിനിമാ രംഗത്ത് നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന നിലയിലും അറിയപ്പെടുന്നു.

കന്നട സിനിമ ഇൻഡസ്ട്രിയിലെ ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. താരത്തിന്റെ സിനിമാലോകത്തിലെ വളർച്ച പെട്ടെന്നായിരുന്നു. ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് താരം മിനിസ്ക്രീനിൽ കഴിവ് തെളിയിച്ചിരുന്നു. ഒരു സീരിയലിലെ താരത്തിന്റെ അഭിനയത്തിന് ശേഷമാണ് വെള്ളിത്തിരയിലേക്ക് താരത്തിന്റെ പ്രവേശനം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരം ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണമായത്. പുതിയ സിനിമയുടെ പ്രൊമോഷൻ വേളയിലാണ് താരം ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. തുടർന്ന് താരത്തിതെതിരെ ഒരുപാട് പേർ രംഗത്തുവന്നു. പിന്നീട് താരത്തിന്റെ വിവാദം സോഷ്യൽമീഡിയയിൽ ആളിക്കത്തുകയുണ്ടായി.

താരം അഭിനയിക്കുന്ന പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിയിലാണ് താരം പങ്കെടുത്തത്. ലവ് യു ലച്ചു എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയെ സംബന്ധിച്ച് പല ചോദ്യങ്ങൾ പത്രപ്രവർത്തകർ ചോദിക്കുകയുണ്ടായി. അതിൽ പെട്ട ഒരു ചോദ്യവും താരം അതിനു നൽകിയ ഉത്തരവും ആണ് വിവാദമായത്.

സിനിമയിലെ ഇന്റിമേസി രംഗങ്ങളെ കുറിച്ചാണ് പത്രപ്രവർത്തകർ താരത്തോട് ചോദിച്ചത്. താരം അതിനു നൽകിയ മറുപടി കിടിലൻ ആയിരുന്നു. കല്യാണം കഴിച്ച ആദ്യ രാത്രിയിൽ എന്താണ് ഉണ്ടാകുന്നത് അത് തന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്. ആദ്യ രാത്രിയിൽ റൊമാൻസ് ആണല്ലോ നടക്കുന്നത് . അതുപോലെത്ത റൊമാൻസ് മാത്രമാണ് സിനിമയിലുള്ളത്.

എന്നാൽ താരത്തിന്റെ ഈ പരാമർശത്തിനെതിരെ ഒരുപാട് പേർ രംഗത്തു വന്നു. പ്രത്യേകിച്ചും കർണാടക ക്രാന്തി ദൽ സംഘടന താരത്തിനെതിരെ രംഗത്തുവന്നു. താരം പറഞ്ഞത് ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്നും പൊതുവായി മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു. തൽക്കാലം സിനിമയിൽ നിന്ന് വിലക്ക് ഏർപ്പെടുത്തണം എന്നും അവർ ബോർഡിന് ആവശ്യപ്പെടുകയും ചെയ്തു.
വിവാദം ഇപ്പോഴും നിലനിൽക്കുകയാണ്.

Leave a Reply