You are currently viewing റേപ്പ് സീന്‍ എടുക്കാം, വസ്ത്രത്തില്‍ ചുളിവ് പറ്റരുതെന്ന് പറഞ്ഞു, അതോടെ ഞാന്‍ അവര്‍ക്ക് ധിക്കാരിയായി: രവീണ ടണ്ടന്‍

റേപ്പ് സീന്‍ എടുക്കാം, വസ്ത്രത്തില്‍ ചുളിവ് പറ്റരുതെന്ന് പറഞ്ഞു, അതോടെ ഞാന്‍ അവര്‍ക്ക് ധിക്കാരിയായി: രവീണ ടണ്ടന്‍

റേപ്പ് സീന്‍ എടുക്കാം, വസ്ത്രത്തില്‍ ചുളിവ് പറ്റരുതെന്ന് പറഞ്ഞു, അതോടെ ഞാന്‍ അവര്‍ക്ക് ധിക്കാരിയായി: രവീണ ടണ്ടന്‍

ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയും മോഡലും നിർമ്മാതാവുമാണ് രവീണ ഠണ്ടൻ. മോഡലിംഗ് രംഗത്ത് ആണ് താരം കരിയർ ആരംഭിക്കുന്നത്. അതിനുശേഷം 1991ലാണ് താരം അഭിനയം മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളും പിന്തുണയും നേടിക്കൊടുക്കുന്ന തരത്തിൽ മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലും പ്രകടിപ്പിച്ചു.

1991 ലെ മികച്ച ആക്ഷൻ സിനിമയായ പത്തർ കേ ഫൂലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയം ആരംഭിച്ചത്. അത് ആ വർഷത്തെ പുതിയ മുഖത്തിനുള്ള ഫിലിം ഫെയർ അവാർഡ് നേടാൻ കാരണമാവുകയും ചെയ്തു. ദിൽവാലെ , മൊഹ്‌റ, ലാഡ്‌ല, ഖിലാഡിയോൻ കാ ഖിലാഡി, സിദ്ദി , ഗുലാം-ഇ-മുസ്തഫ , ഘർവാലി ബഹർവാലി , ബഡേ മിയാൻ ഛോട്ടേ മിയാൻ, ദുൽഹെ രാജ, അനാരി നമ്പർ 1, ക്രൈം ഡ്രാമ ഷൂൾ, ദാമൻ , അക്സ് എന്നിവ താരത്തിലെ പ്രധാന സിനിമകളാണ്.

നിരവധി റിയാലിറ്റി ഡാൻസ് ഷോകളിൽ ടാലന്റ് ജഡ്ജിയായി ടെലിവിഷൻ മേഖലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രവേശിച്ചു, കൂടാതെ താരത്തിന്റെ സ്വന്തം ടോക്ക് ഷോകളായ ഇസി കാ നാം സിന്ദഗി, സിംപ്ലി ബാതിയൻ വിത്ത് രവീണ, എന്നിവയും സിനിമാ മേഖലയിൽ നിന്ന് താരം എടുത്ത ഇടവേളകളിൽ പുറത്തുവന്നതാണ്. നിരവധി വർഷത്തെ ഇടവേളയ്ക്ക് ശേഷം 2017 ൽ പുറത്തിറങ്ങിയ ത്രില്ലർ എന്ന ചിത്രത്തിൽ താരം ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. കെ ജി എഫ് ചാപ്റ്റർ ടു വിലെ താരത്തിന്റെ വേഷത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

ഇപ്പോൾ താരം തന്റെ കരിയറില്‍ നോ പറഞ്ഞ കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. സ്വിം സ്യൂട്ട് അണിഞ്ഞ് അഭിനയിക്കാനും ബലാത്സംഗ രംഗത്തില്‍ അഭിനയിക്കാനും താന്‍ തയാറായിരുന്നില്ല എന്നും താരം പറഞ്ഞു. പൊരുത്തപ്പെടാനാവാത്ത പല കാര്യങ്ങളുമുണ്ടായിരുന്നു എന്നും ശരിയാവില്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം തുറന്നു പറയും എന്നും താരം പറഞ്ഞു.

ഉദാഹരണത്തിന് ഡാന്‍സ്. ആ നൃത്തം ചെയ്യാന്‍ പറ്റില്ലെന്ന് തന്നെ പറയും എന്നും അതുപോലെ സ്വിം സ്യൂട്ട് ധരിച്ച് അഭിനയിക്കാനോ ചുംബനരംഗങ്ങള്‍ ചെയ്യാനോ താല്‍പര്യമില്ല എന്നും ഞാൻ പറഞ്ഞിട്ടുണ്ട് എന്നും താരം വ്യക്തമാക്കി. സ്വയം വിലകല്‍പിക്കുന്ന ചില കാര്യങ്ങളുണ്ട്. വസ്ത്രത്തില്‍ ഒരു ചുളിവ് പോലും വരാതെ ബലാത്സംഗ രംഗത്തില്‍ അഭിനയിച്ച ഒരേയൊരു നടി ചിലപ്പോള്‍ താനായിരിക്കും എന്നും താരം ആത്മ സംതൃപ്തിയോടെ പറയുന്നുണ്ട്..

നിങ്ങള്‍ക്ക് വേണമെങ്കില്‍ റേപ്പ് സീന്‍ എടുക്കാം. പക്ഷേ തന്റെ വസ്ത്രങ്ങളില്‍ ചുളിവ് വരരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് എന്നും അങ്ങിനെ നോ പറഞ്ഞതോടെ തനിക്ക് അഹങ്കാരി എന്ന പേര് ചാര്‍ത്തിക്കിട്ടി എന്നുമാണ് താരം പറയുന്നത്. ചില സീനുകൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് സിനിമ തന്നെ വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ താരത്തിന്റെ വാക്കുകൾ വൈറൽ ആയതു.

Leave a Reply