എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാള്‍’… ജന്മദിനാശംസകൾ ഫോട്ടോകളും ആയി പ്രിയ വാര്യർ
തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് വലിയ ആരവത്തിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒരുപാട് ആരാധകരെ കണ്ണിറുക്കുന്ന ഒരൊറ്റ സിനിമയിലൂടെയും സീനിലൂടെയും താരം നേടിയിട്ടുണ്ട്.

തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടു. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. ഇതര ഭാഷകളിൽ നിന്നും കയ്യടി നേടാൻ താരത്തിനായി.
വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ള എങ്കിലും ഒരുപാട് ഭാഷകളിൽ താരത്തിന് ഫോളോവേഴ്സും ആരാധകരും ഉണ്ടാകാൻ തരത്തിൽ താരം മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്തത് എന്നത് ഇതിന്റെ വലിയ കാരണം തന്നെയാണ്. മലയാളത്തിൽ കൊള്ള എന്ന സിനിമയിൽ താരം അഭിനയിക്കുന്നുവെന്ന വാർത്ത വലിയ ആരവങ്ങളോടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഹിന്ദി റീമേക്കായ ‘യാരിയാന്‍ 2 ‘ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മലയാളിയായ അനശ്വരയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് എന്നതും മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ്. എല്ലാം വലിയ ആരാധകരുള്ള താരത്തിന്റെ ഇരുപത്തിമൂന്നാം തീയതി പിറന്നാളാണ് ഇപ്പോൾ ആരാധകരും ആഘോഷമാക്കുന്നത്.
സ്റ്റൈലിഷ് ലുക്കിലുള്ള ഡ്രസ്സിൽ 23മത് ജന്മദിനത്തിന് വേണ്ടി താരമാണിഞ്ഞൊരുങ്ങുകയും അതിന്റെ ആഘോഷ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാള്‍ എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഒരുപാട് പേരാണ് താരത്തിന് ജന്മദിന ആശംസകൾ നേരുന്നത്. താരം ജന്മദിനാശംസകളുടെ ഫോട്ടോകൾ പങ്കുവെച്ചത് വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.