You are currently viewing വിവാഹം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അവർ എന്നെ നശിപ്പിച്ചു… സിനിമാമേഖലയിലെ ദുരനുഭവം വെളിപ്പെടുത്തി പൂനം കൗർ…

വിവാഹം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അവർ എന്നെ നശിപ്പിച്ചു… സിനിമാമേഖലയിലെ ദുരനുഭവം വെളിപ്പെടുത്തി പൂനം കൗർ…

സിനിമാ മേഖലയിൽ അറിയപ്പെടുന്ന ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് പൂനം കൗര്‍. താരം തെലുങ്ക്,തമിഴ്,ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകവൃന്ദത്തെ നേടാൻ കഴിഞ്ഞത് താരം ഓരോ കഥാപാത്രങ്ങളെയും സ്വീകരിക്കുന്ന രീതിയിലെ വ്യത്യസ്തത കൊണ്ടും ആത്മാർത്ഥത കൊണ്ടും ആണ്.

മോഡലിംഗിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ സിനിമ അഭിനയജീവിതം ആരംഭിക്കുന്നത് മുമ്പ് തന്നെ താരത്തിന് ഒട്ടനവധി ആരാധകറുണ്ടായിരുന്നു. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് ആരാധകരെ താരത്തിലേക്ക് വലിച്ചടുപ്പിക്കുന്നു. വളരെ ആകർഷണീയമായ മുഖ സൗന്ദര്യം ആണ് താരം പ്രകടിപ്പിച്ചത്. മോഹിപ്പിക്കുന്ന സൗന്ദര്യത്തേക്കാൾ അപ്പുറം വളരെ മനോഹരമായ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിക്കുകയും ചെയ്തു.

2006ൽ തെലുങ്കിൽ മായാജാലം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞു. കാരണം അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. ഏതു തരം വേഷം കൊടുത്താലും വളരെ നന്നായി താരം അഭിനയിച്ച ഫലിപ്പിക്കും എന്നാണ് സംവിധായകരുടെ അഭിപ്രായം.

2013ല്‍ ബാങ്കിള്‍സ് എന്ന മലയാള സിനിമയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. കാരണം ആ കഥാപാത്രം അത്രത്തോളം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ താരം അവതരിപ്പിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. മികച്ച അഭിപ്രായങ്ങളും ആ കഥാപാത്രം നേടി.

2006ൽ സിനിമയിലെത്തി ഇപ്പോഴും സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുകയാണ് താരം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു അതിനേക്കാളും താരം ആരാധകരെ നേടിയത് ഗ്ലാമർ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടാണ്. ഇതര ഭാഷകളിലും താരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും തെലുങ്കിലാണ് താരം കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്.

സിനിമയിലും മോഡലിംഗ് രംഗത്തും താരം സജീവമായി ഇടപഴകുന്ന സമയത്ത് തന്നെ മിനി സ്ക്രീനിലും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ മാത്രം അഭിനയ മികവു പ്രകടിപ്പിക്കുന്ന പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിനി സ്ക്രീനിൽ സൂപ്പർ 2, സ്വർണ്ണ ഘട്ഗം എന്നീ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരം അവതരിപ്പിക്കുന്ന പരിപാടികളും പ്രേക്ഷകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ആരാധക ബന്ധങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറലാകാവുന്നുണ്ട്. വിവാദപരമായ പ്രസ്താവനകളും ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ താരം എപ്പോഴും സജീവമാണ്.

ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത് സിനിമാ മേഖലയിൽ നിന്ന് താരത്തിന് നേരിടേണ്ടി വന്ന ഒരു ദുരനുഭവം ആണ്. തെലുങ്ക് സിനിമയില്‍ സ്വാധീനമുള്ള ചിലര്‍ വിവാഹം കഴിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ തന്നെ നശിപ്പിച്ചു എന്നാണ് താരം വെളിപ്പെടുത്തിയത്. അതുകൊണ്ട് തനിക്ക് അമേരിക്കയിലേക്ക് പോവാന്‍ കഴിയാതെ ഇന്ത്യയില്‍ തന്നെ തുടരേണ്ടി വന്നതായും താരം പറഞ്ഞു.

അത് ആരൊക്കെയാണെന്നുള്ള സൂചന നല്‍കിയില്ലങ്കിലും ഇത്തരത്തില്‍ സ്വാധീനമുള്ള ആളുകള്‍ കാരണം തനിക്ക് സിനിമയിലെ വലിയ അവസരങ്ങള്‍ നഷ്ടപ്പെട്ട് പോവുകയാണെന്നും ഞാന്‍ സീതാ മാതാവില്‍ നിന്നും ദ്രൗപതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ക്കെതിരെ ഒരു തീവ്രമായ പോരാട്ടം നടത്തുകയാണ് എന്നും കൂട്ടിച്ചേർക്കുന്നു എന്തായാലും താരത്തിനെ വാക്കുകൾ സിനിമ ഇൻഡസ്ട്രിയിൽ തന്നെ വലിയ ചർച്ചകൾക്ക് തിരി കൊളുത്തിട്ടുണ്ട്.

Leave a Reply