You are currently viewing ഷഹാനയ്ക്ക് കൂട്ടായി ഇനി പ്രണവില്ല ; ജീവിത സ്വപ്നങ്ങൾ ബാക്കിയാക്കി പ്രണവ് യാത്രയായി !!

ഷഹാനയ്ക്ക് കൂട്ടായി ഇനി പ്രണവില്ല ; ജീവിത സ്വപ്നങ്ങൾ ബാക്കിയാക്കി പ്രണവ് യാത്രയായി !!

ഷഹാനയ്ക്ക് കൂട്ടായി ഇനി പ്രണവില്ല ; ജീവിത സ്വപ്നങ്ങൾ ബാക്കിയാക്കി പ്രണവ് യാത്രയായി !!

സോഷ്യൽ മീഡിയയിൽ വൈറലായ ദമ്പതികൾ ആണ് പ്രണവും ഷഹാനയും. രണ്ട് വ്യത്യസ്ത മതസ്ഥർ തമ്മിൽ വിവാഹം കഴിച്ചു എന്നതിനപ്പുറം അപകടത്തിൽ ശരീരം തകർന്ന് വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന ഒരു വ്യക്തിയാണ് പ്രണവ് എന്നറിയുമ്പോഴാണ് ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം പ്രേക്ഷകർക്കും സോഷ്യൽ മീഡിയ ഇടങ്ങൾക്കും അൽഭുതമായത്. പണത്തിനും ആഡംബരങ്ങൾക്കും സൗകര്യങ്ങൾക്കും അപ്പുറം സ്നേഹത്തിന്റെ വലിപ്പം കാണിച്ച ഷഹാന എന്ന പെൺകുട്ടിയുടെ മനസ്സിനെ ഒരുപാട് പേർ അഭിനന്ദിച്ചിരുന്നു.

എന്നാൽ ഇപ്പോൾ വളരെ സങ്കടകരമായ ഒരു വാർത്തയാണ് പുറത്തു വരുന്നത്. പ്രണവ് വെള്ളിയാഴ്ച രാവിലെ രക്തം ഛർദിച്ചതിനെ തുടർന്ന് അവശനാവുകയും ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നും ഷഹാനയിൽ നിന്നും വിടപറഞ്ഞു എന്നുള്ള തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വലിയ സങ്കടകരമായ വാർത്തയാണ് എന്നത് നിസ്സംശയം തന്നെ പറയാം കാരണം ഇരുവരുടെയും ആത്മാർത്ഥ സ്നേഹത്തിനു മുമ്പിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ പലപ്പോഴായും അഭിനന്ദന പ്രവാഹങ്ങൾ ഉണ്ടായിട്ടുണ്ട്.

അപകടത്തിൽ ശരീരം തളർന്ന തൃശൂർ സ്വദേശി പ്രണവിന്റെ ജീവിതത്തിലേക്ക് തിരുവനന്തപുരം സ്വദേശി ഷഹാന കടന്നു വന്നതായിരുന്നു വാർത്ത പ്രാധാന്യം നേടിയത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രണവിന്റെ ജീവിതം കണ്ടറിഞ്ഞ് ഷഹാന തേടിയെത്തുകയായിരുന്നു. അപകടവും ആഘതവും പ്രശ്നങ്ങളുമൊന്നും മുഖവിലക്കെടുക്കാതെ ഷഹാന തന്റെ പ്രണയത്തിൽ ഉറച്ചു നിന്നു. മൂന്നുവർഷം ദാമ്പത്യം പൂർത്തീകരിക്കാൻ ഇരിക്കുന്ന സമയത്താണ് ഷഹാനയെ തേടി വലിയ സങ്കടം എത്തിയിരിക്കുന്നത്.

2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആറു കൊല്ലം മുമ്പ് ബികോം വിദ്യാർത്ഥിയായിരിക്കെ ഒരു ബൈക്ക് ആക്സിഡന്റിൽ സംഭവിച്ച പരിക്ക് ആണ് പ്രണവിന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നത്. നെഞ്ചിന് താഴെ മുഴുവൻ തളർന്ന് കിടന്ന കിടപ്പിലായി പ്രണവ്. സോഷ്യൽ മീഡിയകളിൽ സജീവമായ പ്രണവിനെ ആ വഴിയിലൂടെ തന്നെയാണ് ഷഹാന അറിയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രണവുമായി അടുത്ത ഷഹാന പ്രണയം പറഞ്ഞപ്പോൾ സമൂഹത്തിൽ വിപ്ലവമായിരുന്നു.

Leave a Reply