You are currently viewing ചില വിട്ടുവീഴ്ചകൾ ചെയ്താൽ സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രം തരാം എന്ന് പറഞ്ഞു എന്റെ കഴിവിൽ വിശ്വസിച്ച് ഞാൻ ആ സിനിമ വേണ്ടെന്ന് വെച്ചു… കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് നയൻതാര

ചില വിട്ടുവീഴ്ചകൾ ചെയ്താൽ സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രം തരാം എന്ന് പറഞ്ഞു എന്റെ കഴിവിൽ വിശ്വസിച്ച് ഞാൻ ആ സിനിമ വേണ്ടെന്ന് വെച്ചു… കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് നയൻതാര

ചില വിട്ടുവീഴ്ചകൾ ചെയ്താൽ സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രം തരാം എന്ന് പറഞ്ഞു എന്റെ കഴിവിൽ വിശ്വസിച്ച് ഞാൻ ആ സിനിമ വേണ്ടെന്ന് വെച്ചു… കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് നയൻതാര

അത്ഭുതപ്പെടുത്തുന്ന അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയി ഒരുപാട് വർഷക്കാലമായി നിലനിൽക്കുകയാണ് നയൻതാര. മലയാളത്തിൽ ആണ് താരം അഭിനയിച്ചു തുടങ്ങിയത് എങ്കിലും പിന്നീട് ഇതര ഭാഷകളിലേക്കും താരത്തിന്റെ അഭിനയ മികവ് വ്യാപിക്കുകയും നിറഞ്ഞ കൈയ്യടി ഭാഷകൾക്ക് അതീതമായി താരം നേടുകയും ചെയ്യുകയായിരുന്നു.

അതു കൊണ്ടു തന്നെയാണ് ഇപ്പോൾ ഇന്ത്യയിൽ ഒന്നടങ്കം താരത്തിന് ആരാധകർ ഉണ്ടായത്. ഒരുപാട് വർഷങ്ങൾക്കിപ്പുറവും അഭിനയ വൈഭവം കൊണ്ട് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയി വാഴുകയാണ് നയൻതാര. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഓരോ സിനിമകളിലും പുറത്തു കൊണ്ടു വരുന്നത്.

ഒരുപാട് മികച്ച നടൻ മാരുടെ കൂടെ താരം അഭിനയിച്ചുവെങ്കിലും എവിടെയും നില തെറ്റാത്ത നിറഞ്ഞ കയ്യടികൾ ആണ് താരം പ്രേക്ഷകർ നൽകിയ സമ്മാനം. ഏത് തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അവയെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് താരത്തെ കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ആരവം സൃഷ്ടിക്കുന്നത്.

ഇപ്പോൾ താരം തന്റെ സിനിമ കരിയറിലെ തുടക്ക സമയത്തുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ചിത്രത്തിലെ പ്രധാന വേഷം നല്‍കാന്‍ അവര്‍ക്ക് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് എന്നോട് ആവശ്യപ്പെട്ടു എന്നും എന്നാല്‍ എന്റെ കഴിവിന്റെ പേരില്‍ ലഭിക്കുന്ന വേഷങ്ങള്‍ മതിയെന്ന് ഞാന്‍ മറുപടി നല്‍കുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്.

ലേഡീസ് സൂപ്പർസ്റ്റായി ഒരുപാട് വർഷക്കാലമായി സിനിമ മേഖലയിൽ നിലനിൽക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഇത്തരം ഒരു വെളിപ്പെടുത്തൽ വലിയ അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാളത്തിലും ഇതര ഭാഷകളിലും എല്ലാമായി ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി താരങ്ങളാണ് തന്റെ സിനിമ മേഖലയിൽ അനുഭവിച്ച കാസ്റ്റിംഗ് കൗചുകൾ വെളിപ്പെടുത്തി രംഗത്ത് വന്നത്. വളരെ പെട്ടെന്നാണ് അത്തരം വാർത്തകൾ ആരാധകർക്കിടയിൽ തരംഗമാകാറുള്ളത്.

Leave a Reply