മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ആണ് ഫഹദ് ഫാസിലും ദുൽഖർ സൽമാനും. ഇതര ഭാഷകളിലും നിറഞ്ഞ കൈയടികളോട് കൂടെ ഈ രണ്ടുപേരുടെയും നിരവധി സിനിമകൾ ലോക സിനിമ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പാൻ ഇന്ത്യൻ സ്റ്റാറുകൾ ആയി ഇരുവരെയും എണ്ണാവുന്നതാണ്. വ്യത്യസ്തങ്ങളായ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഇന്നും സ്വകാര്യ അഹങ്കാരങ്ങളായി ഇരുവരും നിലനിൽക്കുന്നത് കഠിനപ്രയത്നത്തിലൂടെ തന്നെയാണ്.

രണ്ടുപേരും സിനിമ പശ്ചാത്തലം ഉള്ള കുടുംബത്തിൽ നിന്ന് വന്നവരാണ് എങ്കിലും സ്വന്തമായ കഴിവുകൊണ്ടും കഠിനപ്രയത്നം കൊണ്ടും പരിശ്രമം കൊണ്ടും ലോകമൊട്ടാകെ അറിയപ്പെടാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട. കുടുംബത്തിന്റെ പശ്ചാത്തലത്തിന്റെ താഴ്ഭാഗത്ത് മാത്രം വളരുന്ന താരങ്ങളായി ഇരുവരെയും ഒരിക്കലും ഒതുക്കാൻ കഴിയില്ല. അതു തന്നെയാണ് മറ്റുള്ളവരിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നതും.

രണ്ടുപേരും സിനിമ കുടുംബങ്ങളിൽ നിന്നുള്ളവർ ആയതു കൊണ്ട് തന്നെ സിനിമ സൗഹൃദത്തിന് അപ്പുറത്തേക്ക് കുടുംബങ്ങളും വലിയ സൗഹൃദത്തിലും അടുപ്പത്തിലും ആണ് എന്ന് പ്രേക്ഷകർക്കറിയാം. കാരണം ഒരുമിച്ചു കൂടുന്ന നിമിഷങ്ങൾ അത്രയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തരംഗമായി സൃഷ്ടിക്കപ്പെടുന്ന തരത്തിലുള്ള പോസ്റ്റുകൾ ആയി പുറത്തു വരാറുണ്ട്.

ഫഹദ് ഫാസിലിന്റെ ഭാര്യ നസ്രിയ നസീം മലയാളികളുടെ ഇഷ്ടം ആവോളം നേടിയ അഭിനയത്രിയാണ്. അത് എന്നാൽ ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സിനിമ അഭിനയം മേഖലയിലോ മറ്റോ ഒന്നുമില്ല എങ്കിലും ഏറ്റവും കൂടുതൽ അടുത്തറിയുന്ന പ്രേക്ഷകരോട് അടുത്തു നിൽക്കുന്ന സെലിബ്രേറ്റികളുടെ കൂട്ടത്തിൽ ഒരാളാണ്. അറിയപ്പെടുന്ന ഡിസൈനർ കൂടിയാണ് അമാലെന്ന് പറയാതിരിക്കാൻ കഴിയില്ല.
നസ്രിയയും അമാലും വലിയ സുഹൃത്തുക്കളാണ് എന്നത് ഇരുവരുടെയും ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ നിന്നും പോസ്റ്റുകളിൽ നിന്നും വായിക്കാവുന്നതാണ്. പൊതു ചടങ്ങിലും മറ്റ് ആഘോഷ പരിപാടികളിലും പങ്കെടുക്കുന്ന താരങ്ങളുടെയും താരപത്നിമാരുടെയും ഫോട്ടോകളും വീഡിയോകളും എല്ലാം ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോൾ നാലുപേരും ഒരുമിച്ചുള്ള ഫോട്ടോയാണ് വൈറലാകുന്നത്.
ക്യൂട്ടി ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകൾക്ക് താഴെ പക്ഷേ മതത്തിന്റെയും സംസ്കാരത്തിന്റെയും എല്ലാം അതിർ വരമ്പുകൾ വരച്ചു കാട്ടുന്ന ഒരാവശ്യവും ഇല്ലാത്ത കമന്റുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് കമന്റുകളും ഫോട്ടോയും ഒപ്പം വൈറൽ ആകുന്നത്. സുന്ദരിമാർ രണ്ടു പേരും ആ തലയിൽ ഒരു തട്ടമിട്ടിരുന്നേൽ സൂപ്പർ ആകുമായിരുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

അതിനു താഴെ വലിയ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. നമ്മളോട് യാതൊരു ബന്ധവുമില്ലാത്തവരുടെ ജീവിതം നമ്മൾ ആഗ്രഹിക്കുന്നത് പോലെ ആകണം എന്ന് ശാഠ്യം പിടിക്കുന്ന ചില ആളുകളാണ് ഇത്തരത്തിലുള്ള കമന്റുകൾ ഇടുന്നത് എന്ന് മറ്റുള്ള കമന്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്. അവരുടെ ജീവിതത്തിൽ അവരുടെ അനുവാദമില്ലാതെ കയറിച്ചെന്ന് അഭിപ്രായപ്പെടാൻ മറ്റുള്ളവർക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലല്ലോ എന്നുള്ള തരത്തിലുള്ള കമന്റുകളും താഴെ വന്നുകൊണ്ടിരിക്കുന്നു.