You are currently viewing സീതയുടെ അഞ്ചുവർഷത്തിലെ മാറ്റം കണ്ട് ഞെട്ടി ആരാധകർ ! ഫോട്ടോകൾ കാണാം….

സീതയുടെ അഞ്ചുവർഷത്തിലെ മാറ്റം കണ്ട് ഞെട്ടി ആരാധകർ ! ഫോട്ടോകൾ കാണാം….

നിലവിൽ ഇന്ത്യൻ സിനിമ ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് മൃണാൽ താക്കൂർ. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക പ്രീതി കരസ്ഥമാക്കാനും താരത്തിന് സാധിച്ചു.

മറാത്തി സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് ബോളിവുഡ് സിനിമകളിൽ തിളങ്ങി നിന്നു. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സീതാ രാമൻ എന്ന സിനിമയിലെ സീതമഹലക്ഷ്മി എന്ന കഥാപാത്രത്തിലൂടെയാണ് താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. ഇപ്പോൾ താരത്തിന് കൈ നിറയെ അവസരങ്ങളാണ്.

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടു ലുക്ക് എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരതിന്റെ പുത്തൻ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ താരത്തിന്റെ മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. 25 വയസ്സിൽ താരത്തിന്റെ രൂപവും ഇപ്പോൾ മുപ്പതാം വയസ്സിൽ താരത്തിന്റെ രൂപവും ഒരുമിച്ചുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിൽ താരത്തിന് വന്ന മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ. വെറും അഞ്ചു വർഷം കൊണ്ട് ഇത്രയധികം മാറ്റങ്ങൾ സംഭവിക്കുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. അഞ്ചുവർഷം മുമ്പുള്ള തിനേക്കാൾ പതിന്മടങ്ങ് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഇപ്പോൾ കാണപ്പെടുന്നത് എന്നാണ് ഒട്ടുമിക്ക ആരാധകരുടെയും അഭിപ്രായം.

2014 ൽ വിറ്റി ദണ്ട് എന്ന മറാത്തി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയ ലോകത്തേക്ക് ചുവടുവെക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ ലവ് സോണിയ ആണ് താരം അഭിനയിച്ച ആദ്യ ഹിന്ദി സിനിമ. കഴിഞ്ഞവർഷം പുറത്തിറങ്ങിയ സീതാരാമൻ ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. ഇപ്പോൾ ബോളിവുഡിലും തെലുങ്കിലും ആയി താരത്തിന് കൈനിറയെ അവസരങ്ങളാണ്.

Leave a Reply