മലയാളം , തമിഴ് , തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് മിർണ. അഭിനയ വൈഭവം കൊണ്ടാണ് താരം അഭിനയ മേഖലയിൽ പിടിച്ചു നിൽക്കുന്നതും അറിയപ്പെട്ടതും. വളരെ പെട്ടെന്ന് തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. എൻജിനീയറിങ് ബിരുദ ധാരിയാണ് താരം. എൻജിനീയർ ബിരുദം നേടിയതിനു ശേഷമാണ് താരം മോഡലിങ്ങിലും പിന്നീട് അഭിനയത്തിലേക്കും ഇറങ്ങുന്നത്. അതു കൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ അഭിനയ മേഖലയിലെ നേട്ടങ്ങൾക്ക് മാറ്റു കൂട്ടിയിട്ടുണ്ട്.

2018 മുതൽ താരം അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും സജീവമായി പ്രവർത്തിച്ചു വരികയാണ്. ഓരോ മേഖലയിലും താരത്തിന് നിരവധി ആരാധകരും ഉണ്ട്. ആദ്യമായി അഭിനയിക്കുന്നത് തമിഴിലാണ്. തമിഴിലെ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഒട്ടനവധി പ്രേക്ഷകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സന്താന ദേവൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ വിഷയത്തെയും കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നിൽ തന്നെ ഉണ്ട്.
മലയാളത്തിൽ ഒരൊറ്റ സിനിമയിൽ മാത്രം ആണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ ആ ഒരു സിനിമ മാത്രം മതിയായിരുന്നു. 2020 മലയാളത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തുവന്ന ബിഗ് ബ്രദർ. ആ സിനിമയിലൂടെയാണ് താരം മലയാളികൾക്ക് സുപരിചിതയാകുന്നത്.

സിനിമകൾക്ക് പുറമേ വെബ് സീരിയലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം മാലിദ്വീപ് പോയപ്പോൾ എടുത്ത ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരുന്നത്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ താരം പങ്കുവെച്ചിരിക്കുന്നത് മൽഡിവ്സ് ഡയറീസ് എന്ന ഹാഷ്ടാഗോടെയാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച അഭിപ്രായം പങ്കുവെക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.