You are currently viewing മോളെ മീര, മോള്‍ക്ക് ഞാന്‍ അങ്ങോട്ട് പണം തരാം, ആദ്യം ഒരു ട്രൗസര്‍ വാങ്ങി ഇടൂ; മീര നന്ദന്റെ വീഡിയോയ്ക്ക് താഴെ സദാചാര ആങ്ങളമാര്‍

മോളെ മീര, മോള്‍ക്ക് ഞാന്‍ അങ്ങോട്ട് പണം തരാം, ആദ്യം ഒരു ട്രൗസര്‍ വാങ്ങി ഇടൂ; മീര നന്ദന്റെ വീഡിയോയ്ക്ക് താഴെ സദാചാര ആങ്ങളമാര്‍

മോളെ മീര, മോള്‍ക്ക് ഞാന്‍ അങ്ങോട്ട് പണം തരാം, ആദ്യം ഒരു ട്രൗസര്‍ വാങ്ങി ഇടൂ; മീര നന്ദന്റെ വീഡിയോയ്ക്ക് താഴെ സദാചാര ആങ്ങളമാര്‍

സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിക്കപ്പെടുന്ന ഫോട്ടോകൾക്ക് താഴെ സദാചാര കമന്റുകൾ വരുന്നത് സ്വാഭാവികമായി ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ്. എത്ര നല്ല ഫോട്ടോകൾ പോസ്റ്റ് ചെയ്താലും അശ്ലീല കമന്റുകളുമായി വരാൻ ഒരുപാട് പേർ ഉണ്ടായതു കൊണ്ട് തന്നെ ഇത് പലരും കാര്യമാക്കാതെയും ആയി. എന്നാലും അഭിനയത്രികളെ കൂടുതൽ ഫോക്കസ് ചെയ്യുന്നുണ്ട് ഇത്തരക്കാർ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ സദാചാരവാദികളുടെ പുതിയ ഇര മീരനന്ദൻ ആണ്.

മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന താരമാണ് മീരാനന്ദൻ. 2017 മുതൽ കഴിഞ്ഞ വർഷം വരെ എടുത്ത ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2008 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. പരസ്യ ചിത്രങ്ങളിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥി ആവാൻ വേണ്ടി ഓഡിഷനിൽ പങ്കെടുത്ത താരം അവതാരകയായാണ് സെലക്ട് ചെയ്യപ്പെട്ടത്.

നടി, റേഡിയോ ജോക്കി, മോഡൽ, ടിവി അവതാരക എന്നീ നിലകളിലെല്ലാം കാരണം അറിയപ്പെടുന്ന വ്യക്തിത്വമാണ് തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ എല്ലാം വിജയം നേടാൻ കൈയ്യടി സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയമാണ് താരം ഓരോ വേഷങ്ങളിലും കാഴ്ചവച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം താരം ലുലു മാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെ കുറിച്ച് ചെയ്ത ഒരു മനോഹരമായ വീഡിയോയിൽ താരം ധരിച്ച വസ്ത്രത്തിന്റെ ഇറക്കത്തെ ചൊല്ലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചകൾ നടക്കുന്നത്. പതിവു പോലെ ഇറക്കം കുറഞ്ഞതിന്റെ പേരിൽ ഇരിക്കപ്പൊറുതി കിട്ടാതെ കുറച്ച് സദാചാര ആങ്ങളമാരും അമ്മായിമാരും ആണ് രംഗത്തെത്തിയിരിക്കുന്നത് എന്ന് പറയേണ്ടതില്ല. അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

“മോളെ മീര നന്ദന്‍ മോള്‍ക്ക് ഞാന്‍ അങ്ങോട്ടു 15 ദിര്‍ഹം തരാം ഒരു ട്രൗസര്‍ വാങ്ങി ഇടു… “, “പഴയ മീര പോയി അല്ലെ, കാശിനു വേണ്ടി എന്തൊക്കെയാണ് കാണിക്കുന്നത്” എന്ന് തുടങ്ങിയ നോർമൽ കമന്റുകൾ മുതൽ ” പാന്റ് ആദ്യം ഇടുക അല്ലെങ്കില്‍ രാത്രിയിലെ പരിപാടി വേറെ ആയിരിക്കും” എന്ന അശ്ലീല കമന്റുകൾ വരെ വീഡിയോ താഴെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അതേസമയം അവര്‍ക്ക് ഇഷ്ടമുള്ള വേഷം അവര്‍ ധരിച്ചോട്ടെ നിങ്ങളുടെ ചെലവില്‍ ഒന്നും അല്ലല്ലോ എന്ന കമന്റ് ചെയ്യുന്നവരും ഉണ്ട്.

എത്രയൊക്കെ സാക്ഷരതയും വിദ്യാഭ്യാസവും നേടിക്കഴിഞ്ഞാലും ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യത്തിനും വസ്ത്ര സ്വാതന്ത്ര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒന്നും മറ്റുള്ളവർ കൈകടത്തേണ്ട യാതൊരു ആവശ്യവുമില്ല എന്ന് തിരിച്ചറിയാൻ ഇനിയും കാലം എത്രയോ മുന്നോട്ടു സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്ന ഓരോ ഇടങ്ങളായി സോഷ്യൽ മീഡിയ കമന്റ് ബോക്സുകൾ മാറിക്കൊണ്ടിരിക്കുകയാണ്. അതല്ലെങ്കിൽ ഈ പതിവ് പല്ലവി ആവർത്തിക്കില്ലായിരുന്നു.

Leave a Reply