You are currently viewing വളരെ അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണ് ! ഇത് ഇങ്ങനെ പോയാൽ ശ്വസിക്കാൻ പോലും നമുക്ക് അനുവാദം കിട്ടാത്ത ഒരു കാലമാണ് വരുന്നത് ! വിമർശിച്ച് പാർവതി !

വളരെ അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണ് ! ഇത് ഇങ്ങനെ പോയാൽ ശ്വസിക്കാൻ പോലും നമുക്ക് അനുവാദം കിട്ടാത്ത ഒരു കാലമാണ് വരുന്നത് ! വിമർശിച്ച് പാർവതി !

നല്ല സിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്ന വർത്തമാന കാലമാണിത്. അതുകൊണ്ടു തന്നെ മികച്ച സിനിമകളുടെ അംഗീകാരങ്ങളുടെയും അതിന്റെ പ്രശംസ പത്രങ്ങളുടെയും രൂപത്തിലും മൂല്യത്തിലും എല്ലാം വലിയതോതിൽ മാറ്റങ്ങൾ വരികയുണ്ടായി. എന്നാൽ പണ്ടത്തെതിനേക്കാൾ കൂടുതൽ സെൻസറിങ് കൂടുതലായിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ മികച്ച പല സിനിമകളും പലർക്കും കാണാൻ കഴിയാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്.

ഈയടുത്തകാലത്തായി റിലീസായ പല സിനിമകളും ഹിന്ദുത്വത്തെ അപമാനിക്കുന്ന തരത്തിൽ ഉള്ള കണ്ടന്റ് ഉണ്ട് എന്നതിന്റെ പേരിൽ തീയേറ്ററിൽ നിന്നോ അല്ലെങ്കിൽ നെറ്റ് ഫ്ലക്സിൽ നിന്ന് റിമൂവ് ചെയ്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഈ ഒരു അവസ്ഥ തന്നെ നയൻതാര ചിത്രമായ അന്നപൂർണി ക്കും ഇപ്പോൾ നേരിട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ വലിയ തോതിൽ വിമർശനങ്ങളും മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

നയൻ‌താര ചിത്രം ‘അന്നപൂർണി’ തിയറ്റർ റിലീസിന് ശേഷം ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടങ്ങിയിരുന്നു. പക്ഷെ ചിത്രത്തിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സ് ഇപ്പോൾ റിമൂവ് ചെയ്തിരിക്കുകയാണ്. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നൽകിയിട്ടുണ്ട്.

ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകൻ രമേഷ് സോളങ്കി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്ന കഥ പറയുന്ന സിനിമ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു, ഹിന്ദുമതത്തെ അവഹേളിക്കുന്നു എന്നതാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.

മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള സൗഹൃദവും ഹിന്ദു ദൈവമായ രാമൻ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തി എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ബിരിയാണി ഉണ്ടാക്കേണ്ടി വരുന്ന സീനില്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതായ ദൃശ്യങ്ങളും വിവാദങ്ങൾക്ക് കാരണമായി.

വർത്തമാന കാല സംഭവം വികാസങ്ങളിൽ തന്റെതായ അഭിപ്രായങ്ങൾ വളരെ ധൈര്യപൂർവ്വം പങ്കുവെക്കുന്ന പാർവതി തിരുവോത്ത് അന്നപൂർണി വിഷയത്തിൽ അഭിപ്രായം തുറന്നു പറഞ്ഞത് ഇപ്പോൾ വൈറലായിരിക്കുകയാണ്. അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണ്. സിനിമ ഇത്തരത്തിൽ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വസിക്കാൻപോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നാണ് പാർവതി തന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞിട്ടുള്ളത്. വളരെ പെട്ടന്നാണ് താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Leave a Reply