You are currently viewing മഴവില്ല് ഇറങ്ങിയ സമയത്ത് പലരുടെയും ക്രഷ്… താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

മഴവില്ല് ഇറങ്ങിയ സമയത്ത് പലരുടെയും ക്രഷ്… താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

പ്രധാനമായും ഹിന്ദി , തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് പ്രീതി ജാംഗിയാനി. 1999 ൽ പുറത്തിറങ്ങിയ മഴവില്ലു എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം തൊട്ടടുത്ത വർഷം മൾട്ടി-സ്റ്റാർ റൊമാന്റിക് ചിത്രമായ മൊഹബത്തേൻ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. അതിനായി ആ വർഷത്തെ സ്റ്റാർ ഡിബ്യൂട്ടിനുള്ള IIFA അവാർഡ് – ഫീമെയിൽ താരത്തിന് നേടാനായി.

1997-ൽ രാജശ്രീ പ്രൊഡക്ഷൻസിന്റെ സംഗീത ആൽബമായ യേ ഹേ പ്രേമിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം താരം വിവിധ ഭാഷകളിൽ ജോലി ചെയ്തു. തെലുങ്ക് ചിത്രങ്ങളായ തമ്മുഡു, നരസിംഹ നായിഡു, ഹിന്ദി ചിത്രങ്ങളായ ആവാര പാഗൽ ദീവാന, LOC: കാർഗിൽ, ആൻ: മെൻ അറ്റ് വർക്ക് എന്നിവയിലെ അഭിനയത്തിലൂടെ താരം അറിയപ്പെടുന്നു. മികച്ച അഭിനയ വൈഭവം ആണ് താരം ഓരോ സിനിമകളിലും പ്രകടിപ്പിച്ചിരുന്നത്.

താവ്‌ഡോ ദി സൺലൈറ്റ് എന്ന ചിത്രത്തിലെ താഴ്ന്ന ജാതിക്കാരിയായ സ്ത്രീയെ അവതരിപ്പിച്ചതിന് , രാജസ്ഥാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് താരം നേടി. താരവും നടൻ പർവിൻ ദബാസും 2006-ൽ വിത്ത് ലവ് തുംഹാരയുടെ സെറ്റിൽ കണ്ടുമുട്ടിയതിനു പിന്നാലെ 2008 മാർച്ചിലാണ് താരത്തിന്റെ വിവാഹം ഉണ്ടായത്. ദാമ്പത്യത്തിനും മാതൃത്വത്തിനും ശേഷം സിനിമയിൽ തിരിച്ചുവരവ് നടത്തുമെന്ന് താരം 2012 ൽ പറഞ്ഞു.

ഇപ്പോൾ താരം വെബ് സീരീസ് മേഖലയിൽ താരം തിരിച്ചെത്തിയിരിക്കുകയാണ്. ഹിന്ദിയിലെ SonyLIV ൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയായ കഫാസിൽ താന്യ ബജാജ് എന്ന വേഷത്തിലൂടെയാണ് താരം തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. തുടർന്ന് അങ്ങോട്ട് സിനിമയിലും മറ്റു മേഖലകളിലും എല്ലാം നിറഞ്ഞ സാന്നിധ്യമായി താരം മാറും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരത്തിന്റെ ഫാമിലി വിശേഷങ്ങൾ ഉൾപ്പെടെയുള്ള ഫോട്ടോകളും മറ്റു വീഡിയോകളും എല്ലാം താരം ഇതുവരെയും പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. തുടർന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുമാറ് മികച്ച ഫോട്ടോ ഷൂട്ടുകളിലൂടെയും ക്രിയേറ്റീവ് കണ്ടന്റുകളിലൂടെയും പ്രേക്ഷകർക്കിടയിൽ താരം സജീവമാകും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply