You are currently viewing കേരളം എങ്ങോട്ടാണ് പോകുന്നത്? നാളെ ദീപാരാധന നടത്താനും വിശുദ്ധ കുര്‍ബാന നടത്തുമൊക്കെ മേല്‍പറഞവരുടെ അനുവാദം വാങ്ങേണ്ടി വരുമെന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്; കൃഷ്ണ കുമാർ

കേരളം എങ്ങോട്ടാണ് പോകുന്നത്? നാളെ ദീപാരാധന നടത്താനും വിശുദ്ധ കുര്‍ബാന നടത്തുമൊക്കെ മേല്‍പറഞവരുടെ അനുവാദം വാങ്ങേണ്ടി വരുമെന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്; കൃഷ്ണ കുമാർ

അയോധ്യയിൽ ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാദിന ചടങ്ങുകളോടനുബന്ധിച്ച് ഒരുപാട് ചർച്ചകളും മറ്റുമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിയിൽ നിന്നും പലരും അക്ഷതം സ്വീകരിച്ച വാർത്തകളും ഒരുപാട് പങ്കുവെക്കപ്പെടുന്നുണ്ട്. ഇതിനിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഗായികയായ കെ എസ് ചിത്ര അന്നേദിവസം നാമം ജപിക്കാനും വീടിന്റെ നാനാ ഭാഗങ്ങളിലും വിളക്കുകൾ കത്തിക്കാനും നിർദ്ദേശിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ്.

ഈ വീഡിയോ വലിയ തോതിൽ പ്രചരിക്കപ്പെടുകയും ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗായകൻ കൂടിയായ സൂരജ് സന്തോഷ് താരത്തിനെതിരെ താരത്തിന്റെ നിലപാടിനെതിരെ പ്രതികരിച്ചത് വലിയ വിഷയമായിരുന്നു. ഇപ്പോൾ ബിജെപി നേതാവും പ്രമുഖ സീനിമ താരവുമായ കൃഷ്ണകുമാർ തന്റെ പ്രതികരണം അറിയിച്ച ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ കൃഷ്ണ കുമാറിന്റെ വാക്കുകളും വൈറലായിരിക്കുകയാണ്.

കുറിപ്പ് : ചിത്രക്കൊപ്പം രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങു നടക്കുന്ന ജനുവരി 22 നു ഭക്തരെല്ലാവരും രാമനാമം ജപിക്കണമെന്ന നിർദോഷമായ ഒരു കാര്യം പറഞ്ഞ ഭാരതത്തിന്റെ വാനമ്പാടിയും കേരളത്തിന്റെ അഭിമാനവുമായ ശ്രീമതി കെ എസ് ചിത്രയെ വളരെ നിന്ദ്യവും നികൃഷ്ടവുമായ രീതിയിൽ സൈബർ ആക്രമണം നടത്തുകയാണ് ജിഹാദികളും, അവരുടെ ആജ്ഞാനുവർത്തികളായ കമ്മ്യൂണിസ്റ്റുകളും.

ഈ പറഞ്ഞ കൂട്ടർ ആദ്യം സംഘ്പരിവാറിനെതിരെ എന്ന രീതിയിലായിരുന്നു ഹിന്ദുവിനും ഹൈന്ദവ ആചാരങ്ങൾക്ക് നേരെയും വാളോങ്ങിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ മറയൊക്കെ മാറ്റി നേരിട്ടുതന്നെ ഹിന്ദുവിനെയും ഹിന്ദു ധർമ്മത്തെയും ക്രിസ്ത്യാനിയെയും ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. കെ എസ് ചിത്ര എന്ന വ്യക്തി അതിന്റെ ആദ്യത്തെ ഇരകളിൽ ഒന്നാണ്.

കേരളം എങ്ങോട്ടാണ് പോകുന്നത്? നാളെ നിങ്ങളുടെയും എന്റെയും വിശ്വാസമനുസരിച്ചു ദീപാരാധന നടത്താനും വിശുദ്ധ കുർബാന നടത്തുമൊക്കെ മേല്പറഞവരുടെ അനുവാദം വാങ്ങേണ്ടിവരുമെന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

ശ്രീമതി കെ എസ് ചിത്ര ശരിയായ കാര്യമാണ് ചെയ്തത്. എന്നാൽ അതിനു, ചിത്രയോടു ഈ ഒരു വട്ടം ക്ഷമിച്ചുകൂടെ എന്ന് “സോഷ്യൽ മീഡിയയിൽ നിന്ദ്യവും നികൃഷ്ടവുമായ രീതിയിൽ ആക്രമിക്കുന്ന” ഹീന ജന്മങ്ങളോട് യാചിക്കുന്ന ഗായകൻ ശ്രി ജി വേണുഗോപാലിനോട് ഒന്നേ പറയാനുള്ളു – Don’t be apologetic about your beliefs. ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നതും കുറിതൊടുന്നതും രാമനാമം ജപിക്കുന്നതും ഓരോ ഹിന്ദുവിന്റെയും അവകാശമാണ്, ഭരണഘടന അനുശാസിക്കുന്ന അധികാരമാണ്. കെ എസ് ചിത്ര ചെയ്തതാണ് ശരി…ജയ്‌ഹിന്ദ്‌

Leave a Reply