You are currently viewing പാവമാണെന്നുള്ള അഭിനയമുണ്ട്; എല്ലാവരെയും ഒരുപാട് കാലം കബളിപ്പിക്കാൻ പറ്റില്ല; നവ്യ അന്ന് ഉദ്ദേശിച്ചത്?

പാവമാണെന്നുള്ള അഭിനയമുണ്ട്; എല്ലാവരെയും ഒരുപാട് കാലം കബളിപ്പിക്കാൻ പറ്റില്ല; നവ്യ അന്ന് ഉദ്ദേശിച്ചത്?

പാവമാണെന്നുള്ള അഭിനയമുണ്ട്; എല്ലാവരെയും ഒരുപാട് കാലം കബളിപ്പിക്കാൻ പറ്റില്ല; നവ്യ അന്ന് ഉദ്ദേശിച്ചത്?

മലയാള സിനിമ മേഖലയിൽ മുഖവുരകൾ ഇല്ലാതെ തന്നെ പരിചയമുള്ള രണ്ട് താരങ്ങളാണ് നവ്യ നായരും കാവ്യാ മാധവനും. സിനിമാഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന സമയങ്ങളിൽ വിവാഹിതരായ നവ്യ നായർ പിന്നീട് സിനിമയിലേക്ക് തിരിച്ചു വന്നു. എങ്കിലും കാവ്യാമാധവന്റെ വ്യക്തിപരമായ ജീവിതത്തിൽ ഉണ്ടായ ചില പ്രതിസന്ധികൾ കാരണം ഇപ്പോഴും സിനിമ മേഖലയിലേക്ക് താരം തിരിച്ചെത്തിയിട്ടില്ല.

എന്നിരുന്നാൽ തന്നെയും നവ്യാനായർക്കും കാവ്യാമാധവനും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപോലെ തന്നെ ഒരു ഒരുപാട് ആരാധകരെ ഇപ്പോഴും നിലനിർത്താൻ സാധിക്കുന്നുണ്ട്. ഒരേ കാലഘട്ടത്തിൽ സിനിമാ രം​ഗത്ത് തിളങ്ങിയവരാണെങ്കിലും കാവ്യയും നവ്യയും തമ്മിൽ അടുത്ത സൗഹൃദമില്ല എന്നും ഇവർ തമ്മിലുള്ള ഒരു ആസ്വാരസ്യം ഉണ്ട് എന്നും സിനിമ മേഖലയിൽ സംസാരം ഉണ്ട്.

കാവ്യയെക്കുറിച്ച് നവ്യയോട് ചോദിക്കുമ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ അല്ല എന്ന് മാത്രമാണ് നവ്യ പറയുന്നത്. കാവ്യയെപോലെ തന്നെ സ്നേഹിക്കുന്നില്ല എന്ന കോംപ്ലക്സ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നവ്യാനായർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അങ്ങനെ തോന്നിയിട്ടില്ല. അത് മറ്റുള്ളവർക്കാണുള്ളത്. നവ്യക്ക് അത്രയും ഫാൻസുണ്ടെന്ന് പലരും പലയിടത്തും സംസാരിച്ചത് ഞാൻ കേട്ടിട്ടുണ്ട്.

പക്ഷെ വേറെയൊരാളുമായി താൻ സ്വയം താരതമ്യം ചെയ്തിട്ടില്ലെന്നും നവ്യ വ്യക്തമാക്കുന്നു. അതേസമയം തന്നെക്കുറിച്ച് തെറ്റായ പല കാര്യങ്ങളും സിനിമാ രം​ഗത്ത് പ്രചരിച്ചിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ തുറന്ന് പറയുകയും ചെയ്തു.
തെറ്റിദ്ധാരണ വരാൻ കാരണം എന്താണെന്ന് അറിയില്ലെന്നും വെട്ടിത്തുറന്നുള്ള സംസാരം കൊണ്ടായിരിക്കാം, അല്ലെങ്കിൽ എന്റെ മുഖം കൊണ്ടായിരിക്കും. എന്തുകൊണ്ടാണെന്ന് പറയാനാവില്ല എന്നും നവ്യ പറയുന്നു

സന്തോഷമുള്ള ഒരു കാര്യം ഞാൻ കല്യാണം കഴിക്കാൻ പോകുന്ന വ്യക്തിക്ക് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഞാൻ ഡൗൺ ടു എർത്ത് ആണെന്നതാണ് എന്നും താരം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. സിനിമയിൽ ഒരുപാടെ പേർക്ക് ഒന്നും അറിയില്ലെന്നും ഞാൻ പാവമാണെന്നുമുള്ള അഭിനയമുണ്ട് എന്നും ഞാനെവിടെയോ വായിച്ചിട്ടുണ്ട്. എല്ലാ കാലവും എല്ലാവരെയും ഒരുപോലെ കബളിപ്പിക്കാൻ സാധിക്കില്ല.

കാരണം എല്ലാത്തിനും മുകളിൽ ഒരാൾ ഇതൊക്കെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ കാലവും നമുക്ക് കബളിപ്പിക്കാൻ പറ്റില്ല. ജെനുവിനായി നിൽക്കുന്നതാണ് നല്ലത് എന്നും താരം പറയുകയുണ്ടായി. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങൾക്ക് സ്വീകാര്യമായത്.

Leave a Reply