You are currently viewing കഴിവിന്റെ അടിസ്ഥാനത്തിലാണ് സിനിമയിൽ കാസ്റ്റിംഗ് നടക്കുന്നത് എന്ന് തോന്നിയിട്ടില്ല : നടി കനി കുസൃതി…

കഴിവിന്റെ അടിസ്ഥാനത്തിലാണ് സിനിമയിൽ കാസ്റ്റിംഗ് നടക്കുന്നത് എന്ന് തോന്നിയിട്ടില്ല : നടി കനി കുസൃതി…

ബിരിയാണി എന്ന ഒരൊറ്റ സിനിമ മതി കനികുസൃതി എന്ന നടിയെ മലയാളി പ്രേക്ഷകർക്ക് മനസ്സിലാകാൻ. തന്റെ അഭിനയമികവു കൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് കനികുസൃതി. ഏതു വേഷവും തനിക്ക് കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം ഇതുവരെ അഭിനയിച്ച സിനിമകളിലൂടെ തെളിയിച്ചിരിക്കുകയാണ്.

അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് കനി കുസൃതി. അതുകൊണ്ടുതന്നെ താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിട്ടുണ്ട്. തന്റെ മറ്റു ശരീരത്തെ പോലെയാണ് മാറി ടവും എന്ന് താരം പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോൾ താരത്തിന്റെ പുതിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ചെയ്യപ്പെട്ടത്. വണ്ടർ വാൾ മീഡിയക്ക് വേണ്ടി സിതാര കൃഷ്ണകുമാർ നടത്തിയ ഒരു അഭിമുഖത്തിൽ ആണ് താരം ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. താരത്തിന്റെ പരാമർശം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.
വാക്കുകൾ ഇങ്ങനെയാണ്…..

” അഭിനയ ജീവിതത്തിൽ ഒരുപാട് ആർട്ടിസ്റ്റുകളെ നേരിട്ട് കാണേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. വർക്ക് ഷോപ്പിലും നാടകശാല കളിലും കഴിവും പ്രാപ്തിയും ഉള്ള ഒരുപാട് ആർട്ടിസ്റ്റുകളെ നേരിട്ട് കണ്ടിട്ടുണ്ട്. അവരിൽ പലരും സിനിമയിൽ അഭിനയിക്കണം എന്ന് അതിയായ മോഹം ഉള്ള ആൾക്കാരാണ്. പക്ഷേ ഇവിടെ സിനിമയിൽ കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കാസ്റ്റിംഗ് നടക്കുന്നത് എന്ന് ഇതുവരെ തോന്നിയിട്ടില്ല”

“അഭിനയത്തിന് മാനദണ്ഡം എന്താണ്. കഴിവും ഹാർഡ് വർക്കും ഒരു മാനദണ്ഡം ആണോ. ഇന്ന ആൾക്കാർ അഭിനയിച്ചാൽ മാത്രമേ കമർഷ്യൽ ഹിറ്റ് ആകും എന്ന് എനിക്കറിയാം. മുമ്പത്തേക്കാൾ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. ഒരുപാട് ഓഡിഷൻ നടക്കുന്നുണ്ട്. ഒരുപാട് പുതുമുഖങ്ങൾ കടന്നുവരുന്നുണ്ട്. പണ്ടൊക്കെ സിനിമയിൽ ബന്ധമുള്ള ആൾക്കാർ മാത്രമേ സിനിമാലോകത്തേക്ക് കടന്നുവരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. “

” ഓഡിഷൻ ഇല്ലാതെ തന്നെ ഇന്ന് പലരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അവരത് ചെയ്താൽ നന്നായി വരാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഓഡിഷൻ ചെയ്തു അഭിനയിപ്പിക്കുന്നതിലാണ് കൂടുതൽ താല്പര്യം എന്ന് കനികുസൃതി പറയുകയുണ്ടായി” വളരെ കൃത്യവും വ്യക്തവുമായ അഭിപ്രായമാണ് താരം രേഖപ്പെടുത്തിയത്. പലരും താരത്തെ വിമർശിച്ചങ്കിലും, അനുകൂലിച്ച് ഒരുപാട് പേർ രംഗത്തുവരികയും ചെയ്തു.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം 2003 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷെ 2009ൽ പുറത്തിറങ്ങിയ കേരള കഫെ എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. പക്ഷേ താരം ഇന്ത്യയിലൊട്ടാകെ കൂടുതലായി അറിയപ്പെട്ടത് 2020 ൽ പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമയിലൂടെയാണ്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് വരെ നേടാൻ താരത്തിന് സാധിച്ചു.

Leave a Reply