You are currently viewing അമ്മയേക്കാൾ സുന്ദരിയോ മകൾ.. വൈറ്റ് ഗ്ലാമര്‍ ഡ്രസ്സിൽ തിളങ്ങി കജോളും മകളും; വൈറലായി ചിത്രങ്ങള്‍

അമ്മയേക്കാൾ സുന്ദരിയോ മകൾ.. വൈറ്റ് ഗ്ലാമര്‍ ഡ്രസ്സിൽ തിളങ്ങി കജോളും മകളും; വൈറലായി ചിത്രങ്ങള്‍

വൈറ്റ് ഗ്ലാമര്‍ ഡ്രസ്സിൽ തിളങ്ങി കജോളും മകളും; വൈറലായി ചിത്രങ്ങള്‍

ഇന്‍സ്റ്റഗ്രാമില്‍ ചില സമയങ്ങളിൽ വലിയ തോതിൽ ഫോട്ടോകൾ വൈറൽ ആകാറുണ്ട്. ഇപ്പോൾ കജോള്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മകള്‍ നൈസ ദേവ്ഗനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വൈറ്റ് ഗ്ലാമര്‍ വസ്ത്രങ്ങളിലാണ് അമ്മയും മകളും പ്രത്യക്ഷപ്പെടുന്നത് എന്നത് തന്നെയാണ് ചിത്രങ്ങൾ വൈറൽ ആകാനുള്ള കരണം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്‍റുകളുമായി എത്തിയത്.

അമ്മയും മകളും സുന്ദരികളാണെന്നും ചിത്രങ്ങള്‍ അതിമനോഹരമായെന്നും പറയുന്നവരാണ് അധികവും. നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റററിന്റെ ലോഞ്ചിംഗ് പരിപാടിയ്ക്കായാണ് ഇരുവരും സ്റ്റൈലിഷ് വസ്ത്രങ്ങളിലെത്തിയത്. അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് കജോൾ ദേവഗൺ. ഹിന്ദി സിനിമയിലെ ഏറ്റവും വിജയകരമായ നടിമാരിൽ ഒരാളായി മാധ്യമങ്ങളിൽ വിശേഷിപ്പിക്കപ്പെട്ട താരം ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

2011-ൽ ഇന്ത്യാ ഗവൺമെന്റ് താരത്തെ പത്മശ്രീ നൽകി ആദരിച്ചു. തനൂജയുടെയും ഷോമു മുഖർജിയുടെയും മകളായ താരം സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ബെഖുദി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. സിനിമകളിൽ അഭിനയിക്കുന്നതിനു പുറമേ, കജോൾ ഒരു സാമൂഹിക പ്രവർത്തകയാണ്, കൂടാതെ വിധവകൾക്കും കുട്ടികൾക്കുമൊപ്പം പ്രവർത്തിക്കുന്നതിലൂടെയും തരാം ശ്രദ്ധേയയാണ്. 2008-ൽ റോക്ക്-എൻ-റോൾ ഫാമിലി എന്ന റിയാലിറ്റി ഷോയുടെ ടാലന്റ് ജഡ്ജായി താരം അവതരിപ്പിച്ചു.

കൂടാതെ ദേവ്ഗൺ എന്റർടൈൻമെന്റ് ആൻഡ് സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ ഒരു മാനേജർ സ്ഥാനവും ഇപ്പോൾ വഹിക്കുന്നുണ്ട്. കാജോൾ നടനും ചലച്ചിത്ര നിർമ്മാതാവുമായ അജയ് ദേവ്ഗണിനെയാണ് വിവാഹം കഴിച്ചത്. അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകൾ നൈസ ദേവ്ഗൺ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരപുത്രികളിൽ ഒരാളാണ്. ഇതുവരെ ബോളിവുഡിൽ അരങ്ങേറ്റം കുറിചിട്ടില്ലാത്ത യുവതാരത്തിന് ഇൻസ്റ്റാഗ്രാമിൽ വൻ ആരാധകരുണ്ട്.

താരപുത്രി സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. മറ്റ് താര പുത്രീ പുത്രന്മാരെ പോലെ, സൂപ്പർസ്റ്റാർ മാതാപിതാക്കളുടെ പാത പിന്തുടരാനും അഭിനയത്തിലേക്ക് വരാനുമുള്ള ആഗ്രഹം താരം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പ്രശസ്ത ഇന്ത്യൻ സെലിബ്രിറ്റി ദമ്പതികളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകളും ഒരു സ്റ്റാർ കിഡാണ് താരം. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരന്മാരായ അഭിനേതാക്കൾ ആണ് ദേവ്ഗണും കജോളും.

Leave a Reply