മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി.

ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിലെ താരത്തിന്റെ വേഷം മികച്ച അഭിപ്രായം നേടുകയും ചെയ്തു. തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഈ അടുത്ത് ഒരുപാട് ബോഡി ഷൈമിങ് നേരിട്ട താരമാണ് ഹണി റോസ് എന്നത് നിസ്സംശയം പറയാം.

ഇപ്പോഴത്തെ താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന് പറയുന്നവർ ഒരുപാടാണ്. അതിനെതിരെയാണ് ഇപ്പോൾ താരം സംസാരിക്കുന്നത്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല എന്നും ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല എന്നുമാണ് താരത്തിന് പറയാനുള്ളത്. എന്നാല്‍ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്എന്നും ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം എന്നും താരം കൂട്ടിച്ചേർത്തു.

ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ലെന്നും താരം പറയുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട്,കൃത്യമായ ഡയറ്റു, ചെറിയ ട്രീറ്റ്‌മെന്റുകള്‍ എന്നിവയെല്ലാം നടത്താറുണ്ടെന്നും ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും താരം പറയുകയുണ്ടായി. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.