You are currently viewing ശരിക്കും റോസ്.. വെണ്ണക്കൽ പ്രതിമ പോലെ… പുത്തൻ ഫോട്ടോകളിൽ ആരാധകരെ വിസ്മയിപ്പിച്ച് താരം…

ശരിക്കും റോസ്.. വെണ്ണക്കൽ പ്രതിമ പോലെ… പുത്തൻ ഫോട്ടോകളിൽ ആരാധകരെ വിസ്മയിപ്പിച്ച് താരം…

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി ഹണി റോസ്. മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് താരം. കഴിഞ്ഞ 18 വർഷത്തോളമായി മലയാള സിനിമ മേഖലയിൽ സജീവമായി നിലനിൽക്കുന്ന താരം ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. വളരെ മികച്ച കഥാപാത്രങ്ങളുടെ തുടർച്ചയായ അവതരണ മികവിലൂടെ തന്നെയാണ് താരം ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കുകയും നിലനിർത്തുകയും ചെയ്തു കൊണ്ടിരിക്കുന്നത്.

മലയാളത്തിന് പുറമെ ഇതര ഭാഷകളിലും തിളങ്ങി നിൽക്കുകയാണ് താരം. തെലുങ്ക് സിനിമയിലും നടി ഇപ്പോൾ സജീവമാണ്. ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെ തെലുങ്കിലും ആരാധകർ ഏറെയാണ്. ഭാഷ ഏതാണെങ്കിലും കഥാപാത്രം ഏത് ജോണറിൽ ഉള്ളതാണെങ്കിലും താരത്തിന്റെ കയ്യിൽ അവ ഭദ്രമാണ് എന്ന് തന്നെയാണ് പ്രേക്ഷകരുടെയും സംവിധായകരുടെയും എല്ലാം അഭിപ്രായം.

അതുകൊണ്ടു തന്നെയാണ് വ്യത്യസ്തമായ വേഷങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്യുന്നത്. ഓൺ സ്ക്രീനിന് പുറമെ ഓഫ്‌സ്ക്രീനിലും സ്റ്റാറാണ് താരം. അഭിനേത്രി എന്നതിനൊപ്പം സോഷ്യൽ മീഡിയ സെൻസേഷനായാണ് താരത്തെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ഉദ്ഘാടന വേദികളിലും താരത്തിന്റെ സാന്നിധ്യം വലിയ ജനസാഗരത്തെ ക്ഷണിക്കാറുണ്ട്. എന്താണെങ്കിലും പ്രേക്ഷകർക്കിടയിൽ താരത്തിന്റെ ജനസമ്മതി വലിയ വലുതാണ് എന്ന് തന്നെ മനസ്സിലാക്കാം.

ഇപ്പോള്‍ പുതിയ ചിത്രം റേച്ചലിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരം. എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് താരം എത്തുന്നത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന റാണിയാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു സിനിമ. ഇതിനോടകം താരം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത് എന്നത് തന്നെയാണ് പുതിയ കഥാപാത്രങ്ങൾക്ക് വേണ്ടി ആരാധകരുടെ പ്രതീക്ഷ ആഴം കൂട്ടുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. അതേസമയം നിരവധി വിമർശനങ്ങളും പരിഹാസങ്ങളുമെല്ലാം താരത്തിന് കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ അതിനെയൊന്നും താരം കാര്യമാക്കാറില്ല. ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

പിങ്ക് ഗ്രാൻഡ് ടൈലിസ്റ്റ് ലഹങ്കയിൽ മനോഹരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ താരത്തിന്റെ ഇതുവരെയുള്ള പോസ്റ്റുകൾആരാധകർ സ്വീകരിച്ചത് പോലെ പുതിയ ഫോട്ടോകൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വെണ്ണക്കല്ലിൽ കൊത്തിയെടുത്തത് പോലെയുണ്ട് എന്നാണ് പലരും കമന്റ് ചെയ്യുന്നത്. എന്തായാലും പുതിയ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിലൊന്നടങ്കം സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്.

Leave a Reply