You are currently viewing കേരളത്തിലെ ഏറ്റവും നല്ല സ്കിൻ ഹണിയുടേതാണ്.. ഹണി റോസിന്റെ സ്‌കിന്‍ അത്രയും ക്ലിയറാണ്! നടിയെ ഏറ്റവും എളുപ്പത്തില്‍ മേക്കപ്പ് ചെയ്യാന്‍ പറ്റുമെന്ന് വികാസ്…

കേരളത്തിലെ ഏറ്റവും നല്ല സ്കിൻ ഹണിയുടേതാണ്.. ഹണി റോസിന്റെ സ്‌കിന്‍ അത്രയും ക്ലിയറാണ്! നടിയെ ഏറ്റവും എളുപ്പത്തില്‍ മേക്കപ്പ് ചെയ്യാന്‍ പറ്റുമെന്ന് വികാസ്…

സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് വികാസ്. ഒരുപാട് നടിമാരുടെ വമ്പിച്ച മെയ്ക്കോവറുകൾ നടത്തി സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പേര് പലപ്പോഴും നിറഞ്ഞു നിന്നിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന മേക്കപ്പ് വൈഭവം കൊണ്ട് തന്നെയാണ് മലയാള സിനിമ പ്രേക്ഷകർക്കിടയിലും സെലിബ്രേറ്റുകൾക്കിടയിലും മേക്കപ്പ് ആർട്ടിസ്റ്റ് എന്ന പേരിൽ താരത്തിനെ നിലനിൽക്കാൻ സാധിച്ചത്.

വികാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് സോഷ്യൽ മീഡിയ പോസ്റ്റുകളും മറ്റും വൈറലായിരുന്നു ഇപ്പോൾ ഭാര്യയുടെയും ഫോട്ടോഷൂട്ടുമായി കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തെ കാണാൻ സാധിച്ചു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. സിനിമാ നടിമാരില്‍ ഏറ്റവും നല്ല സ്‌കിന്‍ ഉള്ളത് ആര്‍ക്കാണ് എന്നാണ് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിട്ടുള്ളത്.

ഹണി റോസ് എന്നാണ് വികാസ് അതിന് മറുപടിയായി പറഞ്ഞത്. കേരളത്തില്‍ ഏറ്റവും നല്ല സ്‌കിന്നിനെ കുറിച്ച് പറയുകയാണെങ്കില്‍ അത് ഹണി റോസിന്റേതാണ്. സ്‌കിന്‍ ഏറ്റവും ക്ലിയറായി ഗ്ലാസ് സ്‌കിന്‍ പോലെയിരിക്കുന്നത് ഹണിയുടേതാണ്. അത് കാണുമ്പോള്‍ എപ്പോഴും തോന്നും എത്ര സിംപിളായി ഹണിയെ മേക്കപ്പ് ചെയ്യാമെന്ന്. പക്ഷേ എനിക്ക് ഇതുവരെ നടിയെ ഒരുക്കാന്‍ സാധിച്ചിട്ടില്ല എന്നും വികാസ് പറഞ്ഞു.

ഇനി ഈ നടിയെ മേക്കപ്പ് ചെയ്യണമെന്ന് ഒന്നും ആഗ്രഹം തോന്നാറില്ല. കാരണം പല ചാന്‍സുകളും എനിക്ക് മിസ് ആവുകയായിരുന്നു എന്നും നടിമാരടക്കമുള്ളവര്‍ എന്നെ സമീപിക്കുമ്പോള്‍ സമയക്കുറവ് കാരണം മാറ്റി വെക്കുകയായിരുന്നു എന്നും അതുകൊണ്ട് എനിക്കങ്ങനെ വിഷമം തോന്നിയിട്ടില്ല എന്നും താരം പറഞ്ഞു. ഇനി എന്തോരം പിള്ളേരാണ് വരാനിരിക്കുന്നത്. ഐശ്വര്യ റായിയുടെയും ആലിയ ഭട്ടിന്റെയുമൊക്കെ മക്കള്‍ വളര്‍ന്ന് വരുകയാണ്.

അവരൊക്കെ മലയാള സിനിമയിലേക്ക് വരട്ടെ എന്നും അതല്ലെങ്കില്‍ എനിക്ക് ബോംബെയില്‍ പോയി ചെയ്യാന്‍ സാധിക്കട്ടെ എന്നും വികാസ് പറയുന്നുണ്ട്. ഏത് മേക്കപ്പ് ചെയ്താലും ടെന്‍ഷന്‍ തോന്നാറുണ്ട്. പിന്നെ സമയം നോക്കുകയാണ് പ്രധാനമായും ഞാന്‍ ചെയ്യാറുള്ളത്. എല്ലാവരും അവരുടെ സ്‌കിന്‍ ഏതാണെന്ന് തിരിച്ചറിയുന്നതും അത്യാവശ്യമുള്ളതാണ് എന്നും വികാസ് പറഞ്ഞു. വളരെ പെട്ടന്ന് വികസിന്റെ വാക്കുകൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply