You are currently viewing പ്രമുഖ നടന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഹന്‍സിക

പ്രമുഖ നടന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഹന്‍സിക

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഹൻസിക. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്. ചെറിയ പ്രായത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ തൃപ്തിപ്പെടുത്തിയ താരം പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

2003 ൽ പുറത്തിറങ്ങിയ ഹവ എന്ന ഹിന്ദി സിനിമയിൽ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ താരം ഹിന്ദി മലയാളം എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

കോയി മിൽ ഗയ ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ താരം ബാല വേഷം കൈകാര്യം ചെയ്തു. അതിനു ശേഷം 2007 ൽ പുറത്തിറങ്ങിയ ദേശമുദുറു എന്ന സിനിമയിൽ ആദ്യമായി താരം നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. കേവലം 16 വയസ്സിൽ ആണ് താരം ആദ്യമായി നായിക വേഷത്തിലെത്തുന്നത്. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ബിന്ദസ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറി. ധനുഷ് നായകനായി പുറത്തിറങ്ങിയ മാപ്പിളയ് ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. വില്ലൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

താരത്തെ കുറിച്ച് വരുന്ന വാർത്തകൾ എല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുള്ളത്. കുറച്ച് മുമ്പ് ഒരു പ്രമുഖ നടന്‍ താരത്തെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. അതോടൊപ്പം തന്നെ താരത്തെ ഉപദ്രപിച്ച ആ തെലുങ്ക് നടനോട് ഹന്‍സിക കൃത്യമായി പ്രതികരിക്കുകയും എങ്ങനെ ഒരു സ്ത്രീയോട് പെരുമാറണമെന്ന് പഠിപ്പിക്കുകയും ചെയ്തതായി വാര്‍ത്തകളില്‍ വന്നിരുന്നു.

എന്നാൽ ഇപ്പോൾ ഈ വാർത്തകൾക്കെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. അങ്ങനെ ഒരു സംഭവം തന്നെ നടന്നിട്ടില്ല എന്നാണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്. സംഭവം ഉണ്ടായിട്ടില്ല എന്നും വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണ് എന്നും താൻ ആരോടും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല എന്നുമാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഈ തുറന്നു പറച്ചിൽ ആരാധകർ ഏറ്റെടുത്തത്.

Leave a Reply