You are currently viewing 2018 ന്റെ വിജയത്തിളക്കത്തിൽ താരം… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ഗൗതമി നായർ…

2018 ന്റെ വിജയത്തിളക്കത്തിൽ താരം… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ഗൗതമി നായർ…

മലയാളം സിനിമകളുമായി ബന്ധപ്പെട്ട ഒരു ഇന്ത്യൻ നടിയും സംവിധായികയുമാണ് ഗൗതമി നായർ. 2012ൽ പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ മനോഹരമായാണ് താരം തുടക്കം മുതൽ തന്നെ സിനിമ മേഖലയിൽ തന്റെ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ പാകത്തിലുള്ള അഭിനയ മികവ് പ്രകടമാക്കുകയും ചെയ്തത്.

സിനിമയിൽ കരിയർ തുടരുന്നതിനായി താരം പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ 2012-ൽ തിരുവനന്തപുരത്തെ ഗവൺമെന്റ് കോളേജ് ഫോർ വിമൻസിൽ സൈക്കോളജിയിൽ താരം ചേരുകയും അതേ കോളേജിൽ നിന്ന് തന്നെ ബിരുദാനന്തര ബിരുദം നേടുകയും യൂണിവേഴ്സിറ്റി പരീക്ഷകളിൽ രണ്ടാം റാങ്കോടെ വിജയിക്കുകയും ചെയ്തു.

സെക്കന്റ്‌ ഷോ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. മലയാളത്തിലെ ഡയമണ്ട് നെക്ലേസ് ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. സിനിമയിൽ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. താരത്തിന്റെ അടുത്ത മലയാളം ചിത്രമായ ചാപ്റ്റേഴ്‌സിനും നല്ല സ്വീകാര്യത ലഭിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ഈ സിനിമകളിലൂടെ എല്ലാം സാധിച്ചിട്ടുണ്ട്.

പിന്നീട് കൂതറ, കാമ്ബസ് ഡയറി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. അനുമോള്‍ പ്രധാന വേഷത്തില്‍ എത്തിയ ‘ത തവളയുടെ ത’എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
2018 എന്ന സിനിമ വന്‍ വിജയമായ സന്തോഷത്തിലാണ് ഇപ്പോൾ താരം. മലയാള ചലച്ചിത്ര ലോകത്ത് ഇനിയും ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനുള്ള പരിശ്രമത്തിലാണ് താരം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർക്കുവേണ്ടി താരം പങ്കുവെച്ചിട്ടുള്ളത്. വളരെ മനോഹരയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply