You are currently viewing എസ്തർ പൊളിയല്ലേ… അടുത്ത നായിക തന്നെ ഗ്ലാമർ കൂടി വരുവാണല്ലോ ല്ലേ…

എസ്തർ പൊളിയല്ലേ… അടുത്ത നായിക തന്നെ ഗ്ലാമർ കൂടി വരുവാണല്ലോ ല്ലേ…

ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നുവന്ന ഒരുപാട് ബാലതാരങ്ങൾ ഉണ്ട്. അതേപോലെ ബാലതാരം വേഷം കൈകാര്യം ചെയ്ത് സിനിമയിലേക്ക് കടന്നുവന്നവർ ഭാവിയിലെ മിന്നും താരങ്ങളായി മാറും ഒന്ന് പ്രതീക്ഷയുള്ള ഒരുപാട് പേരും നമുക്കിടയിലുണ്ട്.

ഈ രീതിയിൽ ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയ ലോകത്തേക്ക് കടന്നു വന്നു ഇനി ഭാവിയിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറും എന്ന പ്രതീക്ഷയിൽ നിലകൊള്ളുന്ന താരമാണ് എസ്തർ അനിൽ. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുകയാണ്.

ഇപ്പോൾ താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന സ്റ്റൈലിഷ് ഫോട്ടോകളിൽ ആണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ കണ്ട് ആരാധകർ പറയുന്നത് ഇനി ഭാവിയിലെ മലയാളസിനിമ ഭരിക്കാൻ പോകുന്ന നായികയാണ് എസ്തർ അനിൽ എന്നാണ്. ഈ പറഞ്ഞ വാക്കുകൾ സത്യം ആകുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. ഇപ്പോൾ താരം ബേബി എസ്തർ അനിൽ അല്ല. 21 വയസ്സുള്ള താരത്തെ തേടി സിനിമകൾ എത്തുകയാണ്.

2010 ൽ അജി ജോൺ സംവിധാനം ചെയ്ത മലയാളത്തിലെ പ്രിയപ്പെട്ട നടൻ ജയസൂര്യ നായകനായി പുറത്തിറങ്ങിയ നല്ലവൻ എന്ന സിനിമയിൽ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് മലയാള സിനിമകളിൽ ബാലതാരം വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ഓരോ സിനിമകളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

പക്ഷേ താരം മലയാള സിനിമാ പ്രേമികൾക്കിടയിൽ കൂടുതലായി അറിയപ്പെട്ടത് ജിത്തു ജോസഫ് സംവിധാനം ചെയ്തു മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിലെ കഥാപാത്രത്തിലൂടെയാണ്. ഈ സിനിമയുടെ രണ്ടാം ഭാഗത്തിലും താരം മികച്ച പ്രകടനം കാഴ്ച വെച്ചു. ഇതിന്റെ തമിഴ് പതിപ്പിലും തെലുങ്ക് പതിപ്പിലും താരം പ്രത്യക്ഷപ്പെട്ടു.

Leave a Reply