You are currently viewing കല്യാണം ഒന്നും ഞാൻ ഇനി കഴിക്കത്തോന്നും ഇല്ല – ഇഷ്ടമുള്ളവരുടെ കൂടെ റിലേഷൻഷിപ്പ് വെക്കും എന്ന് ദിയ സന…

കല്യാണം ഒന്നും ഞാൻ ഇനി കഴിക്കത്തോന്നും ഇല്ല – ഇഷ്ടമുള്ളവരുടെ കൂടെ റിലേഷൻഷിപ്പ് വെക്കും എന്ന് ദിയ സന…

മാധ്യമങ്ങളിൽ ഇടയ്ക്കിടെ വാർത്തയാവുന്ന വ്യക്തിയാണ് ദിയ സന. ബി​ഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയ ശേഷം ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയായ മുഖമായി ദിയ സന മാറി. സ്ത്രീകൾക്ക് വേണ്ടിയും, എൽജിബിടിക്യു വിഭാ​ഗത്തിന് വേണ്ടിയും നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് ദിയ സന. ബി​ഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളിലൊരാളായിരുന്നു താരം.

ബി​ഗ് ബോസിന് ശേഷം ദിയക്ക് നേരെ വ്യാപക ട്രോളുകളും വന്നിരുന്നു. സോഷ്യൽ ആക്ടിവിസ്റ്റും ബിഗ് ബോസ് മലയാളം ഫെയിം ദിയ സന സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ വാചാലയായി അറിയപ്പെടുന്നു. ഗാർഹിക പീഡനത്തിനും അധിക്ഷേപകരമായ വിവാഹങ്ങൾക്കുമെതിരെയുള്ള തന്റെ അഭിപ്രായങ്ങൾ ധൈര്യപൂർവ്വം സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം പങ്കുവെച്ചിട്ടുണ്ട്.

15 വർഷം മുമ്പ് നടന്ന തന്റെ വിവാഹത്തെ ഉദ്ധരിച്ച് ദിയ സ്ത്രീകൾ ഇത്തരം അധിക്ഷേപങ്ങൾക്ക് ഇരയാകരുതെന്ന് അഭ്യർത്ഥിച്ചു. ലിംഗസമത്വത്തിന് വേണ്ടി ഏറെ നാളായി ശബ്ദമുയർത്തുന്നുണ്ടെങ്കിലും ബിഗ് ബോസ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷവും ‘ബെയർ ചെസ്റ്റ് കാമ്പെയ്‌ൻ’ വഴിയുമാണ് താരം ശ്രദ്ധനേടിയത്. ഇപ്പോൾ ഉപയോക്താക്കൾക്ക് താരത്തെ പരിചയമില്ലാതിരിക്കില്ല.

കേരളത്തിലെ ക്രസന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് താരത്തിന്റെ വിദ്യാഭ്യാസം. ട്രാൻസ് ജെൻഡർ നല്ലതല്ലെന്ന് പലരിൽ നിന്നും കേട്ടിട്ടുണ്ടെങ്കിലും ദിയ സന ലിംഗസമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ തുടങ്ങി. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത് ഏതൊരു വിഷയത്തിലും തന്റേതായ അഭിപ്രായം സധൈര്യം പറയാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് ഇത്രത്തോളം ജനസമ്മതിയും സപ്പോർട്ടും ഉണ്ടായത്.

ഇനിയും ഒരു വിവാഹം ഉണ്ടാകുമോ എന്ന് അവതാരിക ചോദിക്കുമ്പോൾ തന്റെ ജീവിതത്തിൽ ഇനി വിവാഹം ഉണ്ടാവില്ല എന്നും ചിലപ്പോൾ റിലേഷൻഷിപ്പ് ഉണ്ടായേക്കാം എന്നുമാണ് താരം പറയുന്നത്. മനുഷ്യനല്ലേ ചിലപ്പോൾ റിലേഷൻഷിപ്പ് ഉണ്ടായേക്കാം ഏതായാലും ഇനി ഒരു വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും പറയുന്നുണ്ട്. ഏതു വിഷയത്തിൽ ആണെങ്കിലും തുറന്ന മനോഭാവത്തോടെ താരം സംസാരിക്കാറുണ്ട് എന്നുള്ളത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply