You are currently viewing ചുവപ്പു കൊടി കാണുന്നതിന് മുമ്പേ ഓടി രക്ഷപ്പെടണം, ഞാൻ ചെയ്ത തെറ്റ് അതായിരുന്നു: ദിയ കൃഷ്ണ

ചുവപ്പു കൊടി കാണുന്നതിന് മുമ്പേ ഓടി രക്ഷപ്പെടണം, ഞാൻ ചെയ്ത തെറ്റ് അതായിരുന്നു: ദിയ കൃഷ്ണ

ചുവപ്പു കൊടി കാണുന്നതിന് മുമ്പേ ഓടി രക്ഷപ്പെടണം, ഞാൻ ചെയ്ത തെറ്റ് അതായിരുന്നു: ദിയ കൃഷ്ണ

ദിയ കൃഷ്ണ അറിയപ്പെടുന്ന ഒരു നർത്തകിയും യൂട്യൂബറും സോഷ്യൽ മീഡിയ സ്റ്റാറുമാണ്. ചലച്ചിത്ര നടൻ കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മകളാണ് താരം. മലയാളം നടി അഹാന കൃഷ്ണയും നടി ഇഷാനി കൃഷ്ണയും താരത്തിന്റെ സഹോദരിമാരാണ്. താരത്തിന്റെ ഇളയ സഹോദരി ഹൻസിക കൃഷ്ണയും സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുകയാണ്.

ഒരുപാട് കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെയും ഒരുപാട് വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേതാവാണ് കൃഷ്ണ കുമാർ. ഭാര്യ സിന്ധു കൃഷ്ണ കുമാറിനെയും യൂട്യൂബ് ചാനലിലൂടെ ആണ് കുടുംബത്തിലെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുള്ളത്. സിനിമയിലും സീരിയലിലും ഒന്നിലും മുഖം കാണിക്കാതെ പോലും ലക്ഷക്കണക്കിന് ആരാധകർ പിന്തുണയുള്ള കൃഷ്ണ കുമാറിന്റെ മറ്റൊരു മകളാണ് താരം.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റാഗ്രാം സ്റ്റാറും ആണ് താരം. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ആരാധകർ ആണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകൾക്ക് എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയതു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്.

വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ താരം പങ്കുവയ്ക്കാറുണ്ട്. തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ പോലും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കാമുകനെ കുറിച്ചും മറ്റുമുള്ള വീഡിയോകളും വിശേഷങ്ങളും ഫോട്ടോകളും എല്ലാം ഇതിനു മുമ്പ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ക്യു ആൻഡ് എ സെഷൻ ആണ് വൈറൽ ആകുന്നത്. വൈബ് ആണോ ട്രസ്റ്റാണോ ബന്ധങ്ങൾ നിലനിൽക്കാൻ ആവശ്യം എന്ന ചോദ്യത്തിന് ഒരു റിലേഷൻഷിപ്പിൽ ഏറ്റവും ആവശ്യം ട്രസ്റ്റാണെന്നാണ് ദിയ പറയുന്നത്. വൈബ് ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഒരാളുമായി റിലേഷനിലാകു എന്നും എനിക്ക് ഏറ്റവും ആവശ്യം ട്രസ്റ്റാണെന്നും ദിയ പറഞ്ഞു.

ഇനി ഡേറ്റിങ്ങൊന്നുമില്ലെന്നും നേരെ വിവാഹമാണെന്നും ദിയ ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. ഒരു പ്രണയത്തിൽ റെഡ് സിഗ്‍നൽ കണ്ടാൽ അപ്പോൾ തന്നെ ഓടി രക്ഷപ്പെടണം. ഞാൻ ചെയ്ത തെറ്റ് റെഡ് സിഗ്നല്‍ കണ്ടിട്ടും അത് പച്ചയാകുമെന്ന് കരുതി കാത്തിരുന്നതാണെന്നും ദിയ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് റിലേഷൻഷിപ്പ് ബ്രേക്ക് സംഭവിച്ചത് വാർത്തയായത്. ഇപ്പോൾ ക്യു ആൻഡ് എ സെഷൻ വൈറലാവുകയാണ്.

Diya

Leave a Reply