You are currently viewing കൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ… പുതിയ പോസ്റ്റ്‌ വൈറലാകുന്നു

കൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ… പുതിയ പോസ്റ്റ്‌ വൈറലാകുന്നു

കുടുംബം മുഴുവനും മലയാളി പ്രേക്ഷകർക്കിടയിൽ സാന്നിധ്യമായി നിൽക്കുന്നവർ ആണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. താരത്തെ പോലെ തന്നെ താര കുടുംബാംഗങ്ങളെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. ഒരുപാട് കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെയും ഒരുപാട് വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേതാവാണ് കൃഷ്ണ കുമാർ. താരത്തിന്റെ രണ്ട് മക്കൾ അഭിനയ മേഖലയിൽ സജീവമാണ്.

അഭിനയ മേഖലയിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമയിലും സീരിയലിലും ഒന്നിലും മുഖം കാണിക്കാതെ പോലും ലക്ഷക്കണക്കിന് ആരാധകർ പിന്തുണയുള്ള കൃഷ്ണ കുമാറിന്റെ മറ്റൊരു മകളാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റാഗ്രാം സ്റ്റാറും ആണ് താരം. പ്രൊഫഷണലായി റീല്‍സ് വീഡിയോ ചെയ്യുന്ന താരപുത്രിയുടെ പല വീഡിയോകളും വൈറലാവാറുണ്ട്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളായും വീഡിയോകളുമായാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്.

എന്നാല്‍ ഇപ്പോള്‍ വൈറലാവുന്നത് ദിയയുടെ വിവാഹ നിശ്ചയ വിശേഷമാണ്. റിങ് എക്‌സ്‌ചേഞ്ച് കഴിഞ്ഞു എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോള്‍ കൃഷ്ണ കുമാറിന്റെ മകള്‍. ഭാവി വരന്‍ കൈ പിടിച്ചു നില്‍ക്കുന്ന ഫോട്ടോ ആണ് താരം പങ്കുവെച്ചിട്ടുള്ളത്. അതിനോട് കൂടെ, ‘ഞാന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചരിയ്ക്കുന്നത്. റിങ് എക്‌സ്‌ചേഞ്ച് കഴിഞ്ഞു എന്ന സൂചന നല്‍കുന്ന ഇമോജികളും പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ വരന്‍ ആരാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ റീല്‍സ് വീഡിയോകളില്‍ ദിയയ്‌ക്കൊപ്പം സ്ഥിരം എത്തുന്ന അശ്വിന്‍ ആണോ വരന്‍ എന്നാണ് പലരും ചോദ്യം ഉന്നയിക്കുന്നുണ്ട്. പക്ഷേ അതിനോടൊന്നും പ്രതികരിച്ചിട്ടില്ല എന്നതാണ് വാസ്തവം. അശ്വിന്റെയും ദിയയുടെയും റീല്‍സ് വീഡിയോകള്‍ വൈറലായതു മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ആ വാര്‍ത്ത നിഷേധിച്ചിരുന്നില്ല എന്നത് അശ്വിൻ തന്നെയായിരിക്കും എന്ന ഊഹത്തെ ബലപ്പെടുത്തുന്നുണ്ട്.

അത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കപ്പെടുമ്പോൾ അതിനോട് പ്രതികരിക്കാതെ താരം കൂടുതല്‍ ഫോട്ടോകളും വീഡിയോകളും വീണ്ടും പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഇപ്പോൾ വിവാഹ നിശ്ചയം കഴിഞ്ഞതാണോ, അതോ പ്രപ്പോസല്‍ മാത്രമാണോ കഴിഞ്ഞത് എന്നൊക്കെയാണ് ചിലരുടെ സംശയം. ചേച്ചി അഹാന നില്‍ക്കുമ്പോള്‍ ദിയ വിവാഹിതയാകുകയാണോ എന്ന് ചോദിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. റീല്‍സിന് വേണ്ടി ചെയ്യുന്ന ഷൂട്ടാണോ എന്ന സംശയവും പലരും പങ്കുവെച്ചിട്ടുണ്ട്.

Leave a Reply