കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീന്‍ തിരക്കഥയില്‍ ഇല്ലായിരുന്നു, അത് ദിലീപിന്റെ ആവശ്യപ്രകാരം എഴുതിച്ചേര്‍ത്തത്…
ലാൽ ജോസ് സംവിധാനം ചെയ്ത് രഞ്ജൻ പ്രമോദിന്റെ രചനയിൽ 2002-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ആക്ഷൻ കോമഡി ചിത്രമാണ് മീശ മാധവൻ. ദിലീപ് ടൈറ്റിൽ റോളിൽ അഭിനയിച്ച ചിത്രത്തിൽ കാവ്യ മാധവൻ , ഇന്ദ്രജിത്ത് സുകുമാരൻ , ജഗതി ശ്രീകുമാർ , കൊച്ചിൻ ഹനീഫ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അക്കാലത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായിരുന്നു അത്.

കൂടാതെ സിനിമയിൽ വ്യാവസായിക ഹിറ്റായി മാറി. മീശ മാധവൻ ദിലീപിന്റെ താരമൂല്യം ഒരു പുതിയ തലത്തിലേക്ക് ഉയർത്തുകയും മലയാള സിനിമയിൽ ഒരു ആരാധനാക്രമം വളർത്തിയെടുക്കുകയും ചെയ്തു. ഇത് തെലുങ്കിൽ രവി തേജയെ നായകനാക്കി ഡോങ്കൊഡു എന്ന പേരിലും കന്നഡയിൽ വിനോദ് പ്രഭാകർ നായകനായ ഹോരി എന്ന പേരിലും തമിഴിൽ വിധാർത്ഥ് നായകനായ കൊല്ലൈക്കാരൻ എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടു.

റിലീസായി ഒരുപാട് വർഷങ്ങൾക്ക് ഇപ്പുറവും സിനിമയ്ക്ക് ആരാധകർ ഒരുപാടാണ്. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള ഒരു കാര്യമാണ് തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു രംഗമായിരുന്നു ദിലീപ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം. എന്നാൽ യഥാർത്ഥത്തിൽ ഈ സീൻ സംവിധായകൻ ദിലീപിന്റെ നിർബന്ധ പ്രകാരം ആഡ് ചെയ്തത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. പല്ലിശേരി ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യഥാർത്ഥത്തിൽ ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഇതുപോലെത്തെ ഒരു രംഗം സംവിധായകൻ ചേർത്തിരുന്നില്ല എന്നും ദിലീപിന്റെ നിർബന്ധപ്രകാരമാണ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ചേർത്തത് എന്നും പക്ഷേ എന്തിനാണ് ഇതുപോലെ ഒരു രംഗം ചേർത്തതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്നും പല്ലിശ്ശേരി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വലിയ ചൂടുള്ള ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്.

മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹ മോചനത്തിനും നിഷാചന്ദ്രവുമായുള്ള കാവ്യയുടെ വിവാഹ മോചനത്തിനും ശേഷമാണ് ദിലീപ് കാവ്യ മാധവൻ താര ജോഡികൾ ജീവിതത്തിലും ഒരുമിച്ച് യാത്ര ചെയ്യാൻ ഒരുങ്ങിയത്. പക്ഷേ ഒരുപാട് ഗോസിപ്പ് കോളങ്ങളിൽ ഇരുവരുടെയും പേരുകൾക്ക് ഒരുപാട് വർഷങ്ങൾക്കപ്പുറവും വന്നിരുന്നു എന്നതുകൊണ്ട് തന്നെ ഇത്തരം തുറന്നു പറച്ചുകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്ഥാനമാണ് ലഭിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് വാക്കുകൾ വൈറൽ ആയിട്ടുണ്ട്.