You are currently viewing ദീപികയുടെ ഷഡ്ഢിയുടെ കളർ പ്രശ്നം… ബഹിഷ്കരണത്തിന് അത് മതിയല്ലോ… കാവി ബിക്കിനി അണിഞ്ഞതിന് പത്താൻ ബഹിഷ്കരണ ആഹ്വാനം..

ദീപികയുടെ ഷഡ്ഢിയുടെ കളർ പ്രശ്നം… ബഹിഷ്കരണത്തിന് അത് മതിയല്ലോ… കാവി ബിക്കിനി അണിഞ്ഞതിന് പത്താൻ ബഹിഷ്കരണ ആഹ്വാനം..

ദീപിക പാട്ടിൽ കാവി ധരിച്ചു..! പത്താൻ സിനിമക്ക് ബോയ്കോട്ട് പ്രഖ്യാപിച്ചു സംഘ പരിവാർ.

ബോള്ളിവുഡ് സിനിമയിൽ ഇപ്പോൾ സർവസാധാരണയായി കേൾക്കുന്ന ഒരു സംഭവമാണ് ബോയിക്കോട്ട്. ഈ അടുത്തകാലത്ത് ബോളിവുഡ് സിനിമയിൽ നിന്ന് മികച്ച രീതിയിലുള്ള ഒരു ഹിറ്റ് സിനിമ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. കാരണം ബോളിവുഡ് സിനിമ പ്രേമികൾ ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക എല്ലാ സിനിമകൾക്കെതിരെ രംഗത്ത് വരാറുണ്ട് എന്നതാണ് വാസ്തവം.

ഓരോന്നിന്റെയും ബോയ്കൊട്ട് കാരണങ്ങൾ വ്യത്യസ്തമാണ്. പ്രത്യേകിച്ചും ഖാൻ നടന്മാരുടെ സിനിമകൾക്കെതിരെ ബോയ്ക്കോട്ട് പ്രഖ്യാപനം കൂടുതലായി രംഗത്ത് വരാറുണ്ട്. ഇവരുടെ സിനിമകൾക്കെതിരെ വ്യാപകമായ പ്രതിഷേധം സിനിമ രംഗത്ത് നമുക്ക് കാണാൻ സാധിക്കും. ഇവർ പ്രതിഷേധം അറിയിക്കുന്ന കാരണങ്ങളാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഈ അടുത്ത് പല സിനിമകളും പല കാരണങ്ങൾ കൊണ്ട് ബോയ്കോട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും ഹൈപ്പോട് കൂടി പ്രചരിക്കുന്ന സിനിമയാണ് ബോളിവുഡ് കിംഗ് ബാദുഷ ഷാറൂഖാന്റെ പത്താൻ. ഒരുപക്ഷേ ഹിന്ദി സിനിമയിലെ സകലമാന കൂടുതൽ ഈ സിനിമ തകർക്കും എന്നാണ് പല സിനിമ നിരീക്ഷകരും വിലയിരുത്തുന്നത്. അത്രയ്ക്കും ഹൈപ് ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ സിനിമക്ക് ലഭിക്കുന്നത് എന്നതാണ് വാസ്തവം.

ഈ സിനിമയുടെ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമ്പർ വൺ ട്രെൻഡിങ് ആയി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പുതിയ ഗാനം പുറത്തിറങ്ങിയത്. ഷാറൂഖാൻ & ദീപിക പടുകൊനെ ഒരുമിച്ചുള്ള ഗാനം വലിയ രീതിയിൽ ഹിറ്റ് ആവുകയും ചെയ്തു. ഇതിനകം കോടിക്കണക്കിന് വ്യൂസ് നേടാൻ ഈ ഗാനത്തിന് സാധിച്ചു.

ഇപ്പോൾ പത്താൻ എന്ന സിനിമ ബോയ്ക്കോട്ട് പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് സം ഘ പരിവാർ. ഇപ്പോഴത്തെ കാരണം കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സിനിമ ആരാധകർ. ഇതൊക്കെ ഒരു കാരണം തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. സിനിമയ്ക്കെതിരെ രംഗത്ത് വരാനുള്ള പ്രധാന കാരണം BesharamRang എന്ന ഗാനത്തിലെ അവസാന രംഗത്ത് ദീപിക പടുകോണേ കാവി വസ്ത്രം ധരിച്ചു കിടിലൻ ബോൾഡ് വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

ബിക്കിനി യിൽ പ്രത്യാൽഷപ്പെടുമ്പോൾ കാവി യിൽ പ്രത്യക്ഷപ്പെട്ടതാണ് പ്രതിഷേധം ഉയരനുള്ള കാരണം ആയി മാറിയത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെ ചർച്ച.

Leave a Reply