You are currently viewing എന്നാ ബോഡിയാ… വർക്ക്‌ ഔട്ട് കഴിഞ്ഞുള്ള കിടിലൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം

എന്നാ ബോഡിയാ… വർക്ക്‌ ഔട്ട് കഴിഞ്ഞുള്ള കിടിലൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം

എസിഇ സർട്ടിഫൈഡ് ട്രെയിനറും സർട്ടിഫൈഡ് നഴ്സുമാണ് ദീക്ഷ ഭട്ട്. താരം പുരുഷ മേധാവിത്വമുള്ള ബോഡിബിൽഡിംഗ് മേഖലയിൽ വളരെ തിരക്കുള്ള വ്യക്തിയായി മാറിയിരിക്കുന്നു. യൂട്യൂബ് വർക്കൗട്ട് വീഡിയോകൾ കണ്ട് ഫിറ്റായിരിക്കണമെന്ന ആഗ്രഹത്തോടെ തുടങ്ങിയ താരം ഇപ്പോൾ ബോഡി ബിൽഡിംഗിന്റെ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന അവസ്ഥ വരെയെത്തി. തന്റെ സ്വപ്‌നത്തിൽ ഒരിക്കലും കൈവിടാത്ത ബോഡിബിൽഡിംഗും ഫിറ്റ്‌നസും ഉപേക്ഷിക്കാത്ത ഈ അത്ഭുതകരമായ കരുത്തുറ്റ സ്ത്രീയായാണ് താരത്തെ സോഷ്യൽ മീഡിയയിൽ വിലയിരുത്തുന്നത്.

കോളേജ് കാലഘട്ടത്തിൽ താരം ഒരു തടിച്ച പെൺകുട്ടിയായിരുന്നു എന്നും ഫിറ്റ്‌നായിരിക്കാനുള്ള എന്റെ ആഗ്രഹമാണ് തുടക്കത്തിൽ YouTube വീഡിയോകൾ കണ്ട് വർക്ക്ഔട്ട് ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്നും താരം പറഞ്ഞിട്ടുണ്ട്. കോളേജ് പഠനത്തിന് ശേഷം ജിമ്മിൽ വെച്ച് ഞാൻ അമേരിക്കൻ കൗൺസിൽ ഓൺ എക്സർസൈസ്,ഒരു എസിഇ സർട്ടിഫൈഡ് പരിശീലകനെ കണ്ടുമുട്ടി. അതുവഴി ആഗ്രഹങ്ങൾക്ക് വലിയ പാത ലഭിച്ചത് പോലെയായി എന്ന് താരം പറഞ്ഞു.

എസിഇയെക്കുറിച്ച് ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞെങ്കിലും അവർക്ക് അതേക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല എന്നും നഴ്സ് ആയി ജോലി ചെയ്യുമ്പോൾ തന്നെ ഞാൻ ജിമ്മിൽ പാർട്ട് ടൈം ജോലി ചെയ്യുമെന്നും അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു എന്നും താരം പറയുന്നുണ്ട്. താരം ഡൽഹിയിലേക്ക് താമസം മാറിയ ഉടനെ എസിഇ പിടി സർട്ടിഫിക്കേഷൻ കോഴ്‌സ് പഠിക്കാൻ ക്ലാസിക് ഫിറ്റ്‌നസ് അക്കാദമിയിൽ ചേരുകയാണ് ചെയ്തത്.

എനിടൈം ഫിറ്റ്‌നസിൽ നിന്നാണ് താരം കരിയർ ആരംഭിച്ചത്. നിങ്ങളുടെ ഹൃദയത്തിൽ എന്തെങ്കിലും സ്വപ്നം കാണുകയും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാനും ആ പ്രതിബന്ധങ്ങളെയെല്ലാം നേരിടാനും നിങ്ങൾ പരിശ്രമിക്കുകയും ചെയ്‌താൽ നിങ്ങളുടെ ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴി നിങ്ങൾ കണ്ടെത്തുന്ന ദിവസം വരും എന്ന് താരത്തിന് താരത്തിന്റെ ജീവിതലൂടെ തന്നെ കാണിക്കാൻ കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

പുരുഷ പരിശീലകരെ അപേക്ഷിച്ച് ഇന്ത്യയിൽ വനിതാ പരിശീലകർ കുറവാണ്. മറ്റ് പുരുഷ പരിശീലകരെപ്പോലെ തനിക്കും നന്നായി ചെയ്യാൻ കഴിയുമെന്ന് താരത്തിന് തെളിയിക്കാൻ കഴിയുകയും ചെയ്തു. എന്തായാലും സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായി താരത്തിന്റെ ഒരുപാട് ഫിറ്റ്‌നസ് വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ മറ്റും താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ വളരെ മികച്ച ഒരു ഫിറ്റ്‌നസ് വീഡിയോ വൈറലായിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

Leave a Reply