ഇരുപത് വയസ്സുള്ള യുവാക്കള്‍ 48 കാരിയായ എന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചു, ഒരു രാത്രിക്ക് ഓഫര്‍ ചെയ്തത് അമ്ബതിനായിരം രൂപ; മോശം അനുഭവം തുറന്നുപറഞ്ഞ് ചാര്‍മിള
പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ചാർമിള. മലയാള സിനിമകൾക്ക് പുറമെ തമിഴ് , തെലുങ്ക് , കന്നഡ സിനിമകളിലും താരം അഭിനയിച്ചു. താരം മലയാളം ചലച്ചിത്രമേഖലയിൽ ഏകദേശം 38 ചിത്രങ്ങൾ പൂർത്തിയാക്കി. മയിലാട്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് കിഴക്കേ വരും പാട്ട് ഉൾപ്പെടെ രണ്ട് സിനിമകളിൽ അഭിനയിച്ചു . മുതിർന്ന നടൻ എസ്.എസ്.രാജേന്ദ്രനാണ് താരത്തെ തമിഴ് സിനിമകളിൽ ശുപാർശ ചെയ്തത്.

സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ചെന്നൈയിലെ ഒരു തമിഴ് കത്തോലിക്കാ കുടുംബത്തിൽ എസ്ബിഐയിൽ ജോലി ചെയ്തിരുന്ന വെറ്ററിനറി ഡോക്ടർ മനോഹരന്റെയും വീട്ടമ്മയായ ഹൈസെയുടെയും മകളാണ് താരം. താരം ഹോളി ഏഞ്ചൽസ് കോൺവെന്റിലും എതിരാജ് കോളേജ് ഫോർ വുമണിലും പഠിച്ചു. താരം വിജയ് ടിവിയിൽ ജില്ലുനു ഒരു സന്ധിപ്പ് എന്ന പരിപാടിയുടെ അവതാരകയായി. അതേ ചാനലിലെ ജോഡി നമ്പർ വണ്ണിലും താരം പങ്കെടുത്തു.

1996-ൽ കിഷോർ സത്യയെ വിവാഹം കഴിച്ച താരം പിന്നീട് 1999-ൽ വിവാഹമോചനം നേടി. പിന്നീട് 2006-ൽ നോക്കിയയിൽ എഞ്ചിനീയർ ആയിരുന്ന രാജേഷിനെ വിവാഹം കഴിച്ചു. 2014-ൽ വിവാഹമോചനം നേടി. ദമ്പതികൾക്ക് ഒരു മകനുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. കസ്റ്റിംഗ് കൗച്ച് സിനിമയിൽ ഉണ്ട് എന്നാണ് താരം പറയുന്നത്. തനിക്കുണ്ടായ മോശപ്പെട്ട അനുഭവവും താരം വെളിപ്പെടുത്തുന്നുണ്ട്.

കോഴിക്കോട് താന്‍ ഒരു പ്രസിദ്ധ നായികയുടെ അമ്മയായി അഭിനയിക്കുന്ന ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് നിര്‍മ്മാതാക്കള്‍ സെക്സിനായി നിര്‍ബന്ധിച്ചു എന്നാണ് തരാം പറയുന്നത്. തന്നെ ബന്ധപ്പെട്ട നിര്‍മാതാക്കളുടെ പേരുകള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. കിടപ്പറ ബുക്ക് ചെയ്ത ഇവര്‍ തനിക്ക് ഒരു രാത്രി വാഗ്ദാനം ചെയ്തത് 50,000 രൂപ ആയിരുന്നു എന്നാണ് താരം പറഞ്ഞത്.

48 കാരിയായ എന്നെ 20 വയസ് വരെ പ്രായം കുറഞ്ഞ ആ യുവാക്കള്‍ ലൈംഗികതക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പോയി എന്നും താന്‍ അവിടെ നിന്നും ഉടന്‍ തന്നെ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു എന്നും താരം പറഞ്ഞു. സിനിമ മേഖലയിലുള്ളവര്‍ ഇത്തരക്കാരെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും നടിമാര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണമെന്നും താരം പറയുന്നുണ്ട്. വളരെ പെട്ടന്ന് തന്നെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.