മോഹൻലാൽ സിനിമക്ക് റിവ്യൂ പറഞ്ഞു വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. അതിനുശേഷം മറ്റൊരു പാട് പേര് കുറിച്ച് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. നിത്യ മേനോനോടുള്ള പ്രണയം പറഞ്ഞും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് സമയം അദ്ദേഹത്തിന്റെ പേരും വാക്കുകളും വൈറലായി. മോഹൻലാലിനെ പോലെ തന്നെ നിത്യ മേനോനെയും തനിക്ക് ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നുമാണ് ആദ്യം അദ്ദേഹം മീഡിയയോട് തുറന്നു പറഞ്ഞത്.

അതിനു ശേഷം വീട്ടുകാരോട് എല്ലാം ഇക്കാര്യം സംസാരിച്ചിരുന്നു എന്നും അവരെല്ലാം അതിനോട് അനുകൂലമായ നിലപാടുകൾ എടുത്തില്ല എന്നും പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഒരുപാട് സമയം ഈ ചർച്ചകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തുടർന്നതിന് പിന്നാലെയാണ് നിത്യ മേനോൻ സംഭവങ്ങളുടെ യാഥാർത്ഥ്യ അവസ്ഥകൾ തുറന്നു പറഞ്ഞ് സന്തോഷ് വർക്കിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചത്. ഒരുപാട് വർഷത്തോളമായി അയാളുടെ ശല്യം ഞാൻ സഹിക്കുകയാണ് എന്നും നിത്യ മേനോൻ പറഞ്ഞിരുന്നു.

അതിനു ശേഷം മഞ്ജു വാര്യർ ഐശ്വര്യ ലക്ഷ്മി വിമല മേനോൻ തുടങ്ങി ഒരുപാട് അഭിനയങ്ങളുടെ പേരിൽ അവരോട് ഇഷ്ടമാണ് എന്നും അവരെ പോലെ ഒരാളെ കല്യാണം കഴിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അവർക്ക് സമ്മതമാണെങ്കിൽ അവരെ തന്നെ കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നും തുറന്നു പറഞ്ഞു കൊണ്ടുള്ള വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ വാർത്ത പ്രാധാന്യത്തോടെ പ്രചരിച്ചിരുന്നു.
പിന്നീട് കമലഹസന്റെ മകൾ അക്ഷരയെ കുറിച്ചും ഇദ്ദേഹം ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇദ്ദേഹം വീഡിയോയിൽ സംസാരിക്കുന്നത് ഭാവനയെ കുറിച്ചാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയി എനിക്ക് തോന്നിയ നടി ഭാവന ആണെന്നാണ് പുതിയ വിഡിയോയിൽ സന്തോഷ് വർക്കി പറയുന്നത്. എന്നെക്കാളും ഒരു മാസം മൂത്തത് ആണ് ഭാവന എന്നും അദ്ദേഹം പറയുന്നുണ്ട്

മഞ്ജു വാര്യരെ എനിക്കിഷ്ടം ആണ്, പക്ഷേ മഞ്ജു വാര്യർക്ക് അത്ര ഭംഗി ഒന്നുമില്ലെന്നും സന്തോഷ് വർക്കി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ എഴുതാം.: ഞാൻ പെണ്ണുങ്ങളുടെ ഭംഗി ആസ്വദിക്കാറുണ്ട്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയി എനിക്ക് തോന്നിയത് ഭാവനയെ ആണ്. ഭാവന വളരെ ക്യൂട്ട് ആണ് എന്നെക്കാളും ഒരു മാസം മൂത്തതാണ്. ഭാവന നല്ല ഭംഗിയുണ്ട്.

നല്ല ക്യൂട്ട് ആണ് മഞ്ജുവാര്യരെ എനിക്കിഷ്ടമാണ് പക്ഷേ അത്ര ഭംഗി ഒന്നുമില്ല. എനിക്ക് ഭംഗിയുള്ളതായി തോന്നുന്നത് നോർത്തിന്ത്യൻ നടിമാരെയാണ്. എനിക്ക് ജൂഹി ചൗളയെ ഭയങ്കര ഇഷ്ടമാണ്. ഹേമമാലിനി, ജയപ്രഭ എല്ലാവർക്കും നല്ല ഭംഗി ഉണ്ട്. എന്തായാലും പുതിയ വിഡിയോയിൽ ഫോക്കസ് ചെയ്തത് ഭാവനയുടെ സൗന്ദര്യത്തെയും ക്യൂട്ട്നെസ്സിനെയുമാണ്. വളരെ പെട്ടന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ് ഉണ്ടായത്.