You are currently viewing ‘ഡിവോഴ്സ് ദൈവം ഭാമക്ക് കൊടുത്ത ശിക്ഷ’: നടിമാരെ വിവാഹം കഴിച്ചാല്‍ നല്ല ജീവിതം കിട്ടില്ലെന്ന് സന്തോഷ് വര്‍‌ക്കി

‘ഡിവോഴ്സ് ദൈവം ഭാമക്ക് കൊടുത്ത ശിക്ഷ’: നടിമാരെ വിവാഹം കഴിച്ചാല്‍ നല്ല ജീവിതം കിട്ടില്ലെന്ന് സന്തോഷ് വര്‍‌ക്കി

‘ഡിവോഴ്സ് ദൈവം ഭാമക്ക് കൊടുത്ത ശിക്ഷ’: നടിമാരെ വിവാഹം കഴിച്ചാല്‍ നല്ല ജീവിതം കിട്ടില്ലെന്ന് സന്തോഷ് വര്‍‌ക്കി

മോഹൻലാൽ സിനിമക്ക് റിവ്യൂ പറഞ്ഞു വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. അതിനുശേഷം മറ്റൊരു പാട് പേര് കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ് ഇപ്പോൾ ഭാമയെ കുറിച്ച് താരം ഒരു ലൈവ് വീഡിയോയിൽ സംസാരിച്ച കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ. 2007 ആണ് താരം അഭിനയം മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത്. മലയാളത്തിലും ഇതര ഭാഷകളിലും താരം സജീവമായി 2018 വരെ അഭിനയിച്ചിരുന്നു.

2007-ൽ നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് താരം അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത്. എങ്കിലും വളരെ പെട്ടെന്ന് തന്നെ ഇതര ഭാഷകളിലേക്ക് താരത്തിന്റെ അഭിനയ വൈഭവം വ്യാപിക്കുകയും ആരാധകർ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം ഓരോ സിനിമയിൽ പ്രകടിപ്പിക്കുകയും ചെയ്തു.

തൊട്ടടുത്ത വർഷം തന്നെ തമിഴിൽ താരം അരങ്ങേറുകയും ചെയ്തു. 2008ലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. എല്ലാം അവൻ സെയൽ എന്ന സിനിമയിലെ ചിന്താമണി എന്ന കഥാപാത്രത്തെയാണ് താരത്തിന് ആദ്യമായി തമിഴകത്ത് കൈയ്യടി നേടി കൊടുത്തത്. 2020 ജനുവരി 30ന് ആയിരുന്നു താരത്തിന്റെ വിവാഹം. അരുണ്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. കുറച്ച്‌ കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളില്‍ അരുണ്‍ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

താരം വിവാഹമോചിതയാകാന്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകൾ ഒരുപാടാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് അതിന് ആക്കം കൂട്ടുന്നത് താരം ഇതിന് ഒരു തരത്തിലുള്ള വിശദീകരണവും നൽകുന്നില്ല എന്നത് കൂടെയാണ്. ഇക്കാര്യം സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സന്തോഷ് വർക്കി താരത്തെയും സിനിമ അഭിനയം കുറിച്ചുള്ള പ്രസ്താവന നടത്തിയിരിക്കുന്നത്.

ഭാമയെയും സിനിമ നടിമാരെയും നിരുപാധികം അധിക്ഷേപിച്ചാണ് സന്തോഷ് വര്‍ക്കി രംഗത്തെത്തിയത്. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും. സത്യത്തില്‍ സിനിമ നടിമാരെ വിവാഹം കഴിച്ചാല്‍ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നത് സത്യമാണ്. അവര്‍ വളരെ ഇമോഷണല്‍ ആണ് എന്നൊക്കെയാണ് സന്തോഷ് വർക്കി പറയുന്നത്

പല നടിമാരും നാലു വിവാഹം വരെ കഴിച്ചിട്ടുണ്ട്. ഭാമയുടെ ഡിവോഴ്സിനെ പറ്റി പറയുകയാണെങ്കില്‍ ഭാമ വിവാഹം കഴിഞ്ഞതിനു ശേഷം മൊഴിമാറ്റി പറയുകയായിരുന്നു ചെയ്തത്. അതിന് കാരണം അവര്‍ക്ക് ഇനി ഇതിന് പുറകെ പോകാന്‍ വയ്യ. ഒരു കുടുംബ ജീവിതവുമായി മുന്നോട്ടു പോകണം എന്നൊക്കെ തീരുമാനിച്ചത് കൊണ്ടായിരുന്നു. മൊഴി മാറ്റി പറഞ്ഞതു കൊണ്ട് ദൈവം അവര്‍ക്ക് കൊടുത്ത ഒരു ശിക്ഷയാണ് ഡിവോഴ്സ് എന്നാണ് സന്തോഷ് വര്‍ക്കി പറഞ്ഞത്.

വളരെ പെട്ടെന്നാണ് സന്തോഷവാർത്തയുടെ വാക്കുകൾ ആരാധകർക്കിടയിലും സോഷ്യൽ മീഡിയ ഇടങ്ങളിലും തരംഗമായി പ്രചരിച്ചത് വലിയ വാർത്ത പ്രാധാന്യത്തോടെയാണ് ഇത് പലരും റിപ്പോർട്ട് ചെയ്യുന്നത് എന്തൊക്കെ പറഞ്ഞാലും ഭാമയുടെ ഈയൊരു അവസ്ഥയിൽ ഇങ്ങനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന പറയെണ്ടിയിരുന്നില്ല എന്ന് പറയുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്.

Leave a Reply