You are currently viewing പട്ടിക്കൊപ്പം ഒരു വെറൈറ്റി ഡാൻസുമായി അർച്ചന കവി. താരത്തിന് ഇതെന്ത് പറ്റിയെന്നു ആരാധകർ….

പട്ടിക്കൊപ്പം ഒരു വെറൈറ്റി ഡാൻസുമായി അർച്ചന കവി. താരത്തിന് ഇതെന്ത് പറ്റിയെന്നു ആരാധകർ….

പട്ടിക്കൊപ്പം ഒരു വെറൈറ്റി ഡാൻസുമായി അർച്ചന കവി. താരത്തിന് ഇതെന്ത് പറ്റിയെന്നു ആരാധകർ….

അറിയപ്പെടുന്ന ഇന്ത്യൻ നടിയും യൂട്യൂബറും ടെലിവിഷൻ അവതാരകയുമാണ് അർച്ചന ജോസ് കവി. 2009ൽ പുറത്തിറങ്ങിയ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. താരം ടെലിവിഷൻ ചാനലായ യെസ് ഇന്ത്യാവിഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കുകയും ചില പ്രോഗ്രാമുകളുടെ നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്തിരുന്നു.

ഒരു വർഷത്തിനുശേഷം , അതേ ചാനലിൽ ബ്ലഡി ലവ് എന്ന പരിപാടിയിൽ അവതാരകയാവുകയും ചെയ്തു. ഡൽഹിയിൽ വളർന്ന താരം ഡൽഹിയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലാണ് പഠിച്ചത്. ശേഷം 2006- ൽ, മാർ അഗസ്റ്റിനോസ് കോളേജിൽ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. താൻ ഒരു സാധാരണ മലയാളി മധ്യവർഗ കുടുംബത്തിൽ നിന്നാണ് വന്നതെന്നും അഭിനയം ഒരിക്കലും ഒരു തൊഴിലായി കണക്കാക്കിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.

2009-ൽ ഏറെ വിജയിച്ച നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആധുനിക കാലത്തെ ഒരു കൗമാരക്കാരിയും അവളുടെ അമ്മയും തമ്മിലുള്ള പ്രക്ഷുബ്ധമായ ബന്ധത്തിന്റെ കഥ വിവരിച്ച മമ്മി & മി എന്ന താരത്തിന്റെ അടുത്ത സിനിമയിലും ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങൾ തരാം കാഴ്ച വെച്ചു. തുടർന്നുള്ള റിലീസ് ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമ ആയിരുന്നു. അരവാൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അതിൽ ചിമ്പി എന്ന ആദിവാസി കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

2013-ൽ ബാക്ക്ബെഞ്ച് സ്റ്റുഡന്റ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറി. അഭിയും ഞാനും എന്ന സിനിമയിൽ താരം നായികയായി അഭിനയിച്ചു. ഹണി ബീയിൽ താരം ഒരു നിഷ്കളങ്കയായ ആംഗ്ലോ-ഇന്ത്യൻ പെൺകുട്ടിയായ സാറയെയാണ് അവതരിപ്പിച്ചത്. പട്ടം പോലെ എന്ന സിനിമയിൽ തരാം ഒരു സഹ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. ഏഷ്യാനെറ്റിൽ ടെലിവിഷൻ അഭിനേതാക്കളുടെ റിയാലിറ്റി ഷോയായ സുന്ദരി നീയും സുന്ദരൻ ഞാനും എന്ന പരിപാടിയുടെ അവതാരകയായി താരം തിളങ്ങി.

2021 -ൽ, പണ്ടാരപറമ്പിൽ ഹൗസ് അറ്റ് 801 എന്ന വെബ് സീരീസിലൂടെ താരം സംവിധാനത്തിലേക്ക് മാറുകയും കയ്യടി നേടുകയും ചെയ്തു. കേരളത്തിലെ കൊച്ചിയിൽ ‘ഛായ’ എന്ന പേരിൽ ഒരു ബൊട്ടീക്കും താരത്തിന് സ്വന്തമായുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തു തുടങ്ങിയ റാണി രാജ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ആമിയെ അവതരിപ്പിക്കുന്നത് താരമാണ്. സോഷ്യൽ മീഡിയകളിലെല്ലാം താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരെ അറിയിക്കുകയും സമൂഹ മാധ്യമങ്ങൾ താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്യാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ ആണ്. ഈ വീഡിയോ കണ്ട് ആരാധകർ അർച്ചനക്ക് ഇതെന്തുപറ്റി എന്നാണ് ചോദിക്കുന്നത്.

വെറൈറ്റി ഡാൻസ് ആണല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സുഹൃത്തും പട്ടിക്കുട്ടിയും ഒത്തു ഡാൻസ് കളിക്കുന്ന താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും നാടൻ വേഷങ്ങളിലുള്ള ഫോട്ടോകളും താരം ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് ക്യൂട്ട് വീഡിയോകളും താരം അപ്‌ലോഡ് ചെയ്യുകയുണ്ടായി. എന്നിരുന്നാൽ കൂടെയും പുതിയ വീഡിയോക്ക് കാഴ്ചക്കാര്‍ വളരെ പെട്ടെന്ന് കൂടിക്കൊണ്ടിരിക്കുകയാണ്.

Leave a Reply