You are currently viewing നിസ്‌ക്കരിക്കാനറിയാം, നോമ്പ് എടുക്കാറുണ്ട് പക്ഷെ കുട്ടി ഉണ്ടായാൽ മതം ഇല്ലാതെ വളർത്തും… തുറന്ന് പറഞ്ഞ് അനു സിത്താര

നിസ്‌ക്കരിക്കാനറിയാം, നോമ്പ് എടുക്കാറുണ്ട് പക്ഷെ കുട്ടി ഉണ്ടായാൽ മതം ഇല്ലാതെ വളർത്തും… തുറന്ന് പറഞ്ഞ് അനു സിത്താര

നിസ്‌ക്കരിക്കാനറിയാം, നോമ്പ് എടുക്കാറുണ്ട് പക്ഷെ കുട്ടി ഉണ്ടായാൽ മതം ഇല്ലാതെ വളർത്തും… തുറന്ന് പറഞ്ഞ് അനു സിത്താര

മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനു സിത്താര. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാല താരമായാണ് താരം തന്റെ അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വെച്ചിട്ടുണ്ട്.

ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത് മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ടാണ്. നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബാല താരമായി അഭിനയിച്ചത് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ നായികയായി അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ഒരുപാട് സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരം തനിക്കൊരു കുട്ടിയുണ്ടായാൽ ഏതു രീതിയിൽ വളർത്തണമെന്നും കുട്ടിയെ കുറിച്ചുള്ള താരത്തിന്റെ സങ്കൽപ്പത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്. കുട്ടി ഉണ്ടായി കഴിഞ്ഞാൽ ജാതിയും മതത്തിനും അതീതമായിട്ടായിരിക്കും താൻ വളർത്തുകയെന്നാണ് താരം പറയുന്നത്. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കാൻ ആവശ്യപ്പെടാത്ത സ്കൂളിലായിരിക്കും താൻ തന്റെ കുഞ്ഞിനെ ചേർക്കുക എന്നും താരം പറയുന്നുണ്ട്.

കുഞ്ഞിന് പതിനെട്ടു വയസ്സ് തികയുമ്പോൾ അവർ തന്നെ തീരുമാനിക്കട്ടെ ഏതെങ്കിലും ജാതിയോ മതമോ വേണമോ എന്നും താരം പറയുന്നുണ്ട്. അത്ഭുതത്തോടെയാണ് ഈ വാക്കുകൾ ആരാധകർ കേട്ടത്. താൻ പാതി മുസ്ലിം ആണ്. കാരണം അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവുമാണ്. അതുകൊണ്ടു തന്നെ വിഷുവും ഓണവും റംസാനുമൊക്കെ ഒരുമിച്ചാണ് ഞങ്ങൾ ആഘോഷിക്കാറുള്ളത് എന്നും തനിക്കും അനുജത്തിക്കും നിസ്‌ക്കരിക്കാനൊക്കെ അറിയാം. തങ്ങൾ നോമ്പ് എടുക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply