You are currently viewing സ്ത്രീ സൗഹൃദങ്ങൾ അത്യാവശ്യമാണ്… ഭാഗ്യവശാൽ എനിക്ക് നല്ല സ്ത്രീ സുഹൃത്തുക്കളുണ്ട്…

സ്ത്രീ സൗഹൃദങ്ങൾ അത്യാവശ്യമാണ്… ഭാഗ്യവശാൽ എനിക്ക് നല്ല സ്ത്രീ സുഹൃത്തുക്കളുണ്ട്…

ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് അനുമോൾ. പ്രധാനമായും മലയാളം, തമിഴ് സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ താരം ചില സാന്നിധ്യമായി നിലനിൽക്കുകയാണ്. വളരെ മനോഹരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ളത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓരോ സിനിമയിലൂടെയും താരത്തിന് നേടാൻ കഴിഞ്ഞു.

ചായില്യം, ഇവൻ മേഘരൂപൻ , അകം , വെടിവഴിപാട് , ജമ്ന പ്യാരി തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു. കണ്ണുള്ളേ, രാമർ , ശൂരൻ എന്നീ തമിഴ് ചിത്രങ്ങളിലൂടെ സിനിമാ ജീവിതം ആരംഭിച്ച താരം കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിത കഥയായ പി. ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു. മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന്റെ ആവിഷ്കാരമായ അകം എന്ന ചിത്രത്തിലും താരം ഉണ്ടായിരുന്നു.

കരിയറിൽ മുഴുവനും പക്വതയാർന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത് എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. താരത്തിന്റെ അർപ്പണബോധം മിക്ക ഫ്രെയിമുകളിലും കാണാം എന്നും നിഗമനങ്ങൾ ഉയർന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിലെ ജീനിയസ് എന്ന് അറിയപ്പെടുന്ന താരത്തിന്റെ സൗന്ദര്യത്തിനും ഒട്ടനവധി ആരാധകരുണ്ട്.

എന്നാൽ ഇപ്പോൾ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്ത്രീ സൗഹൃദങ്ങളെ കുറിച്ചാണ് താരം സംസാരിക്കുന്നത് ഏത് വിഷയത്തെക്കുറിച്ചും വളരെ പക്വമായ അഭിപ്രായപ്രകടനങ്ങൾ ആണ് താരം നടത്താറുള്ളത് എന്നത് കൊണ്ട് തന്നെ താരത്തിന്റെ അഭിമുഖങ്ങൾ പലപ്പോഴും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവാറുണ്ട്. കൂട്ടത്തിൽ സ്ത്രീ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞ വളരെ സമഗ്ര സ്വഭാവമുള്ള വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സൗഹൃദങ്ങൾ അത്യാവശ്യമാണ് എന്നും ഭാഗ്യവശാൽ തനിക്ക് ഒരുപിടി നല്ല സ്ത്രീ സുഹൃത്തുക്കൾ ഉണ്ട് എന്നുമാണ് താരം പറയുന്നത്. നമ്മുടെ നന്മയിൽ നമ്മളെക്കാൾ കൂടുതൽ സന്തോഷിക്കുകയും അവ ആഘോഷിക്കുകയും ചെയ്യുന്ന സ്ത്രീ സുഹൃത്തുക്കൾ നമുക്ക് ഉണ്ടെങ്കിൽ നമ്മുടെ ഇമോഷനുകളും നമ്മുടെ സങ്കടങ്ങളും നമ്മുടെ ചിന്തകളും അവർക്ക് പെട്ടെന്ന് കണക്ട് ആവുകയും മനസ്സിലാവുകയും ചെയ്യും അത് നമുക്ക് നല്ലതാണ് എന്നും ഒട്ടനവധി ഗുണങ്ങൾ അതിനെ കൊണ്ട് ഉണ്ട് എന്നുമാണ് താരം പറഞ്ഞത്.

Leave a Reply