You are currently viewing ഹണി റോസോ?? അന്ന രാജനോ ഉൽഘാടന റാണി ആര് സോഷ്യൽ മീഡിയയിൽ ചർച്ച

ഹണി റോസോ?? അന്ന രാജനോ ഉൽഘാടന റാണി ആര് സോഷ്യൽ മീഡിയയിൽ ചർച്ച

നായികയായി അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. 86 പുതുമുഖങ്ങളെ മലയാളത്തിന് നൽകിയ അങ്കമാലി ഡയറീസിലൂടെയാണ് താരവും സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ നടിയുടെ മികച്ച തുടക്കം തന്നെയായിരുന്നു.

സിനിമയ്ക്ക് മുന്നേ നേഴ്സ് ആയി ജോലി നോക്കിയിരുന്ന താരം ഇപ്പോൾ മുഴുവൻ സമയവും അഭിനയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ആദ്യ ചിത്രത്തിലും നേഴ്സ് ആയാണ് താരം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ മാത്രമാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. മോഹൻലാൽ അടക്കമുള്ള മലയാളത്തിലെ പ്രമുഖരുടെ കൂടെ താരം അഭിനയിച്ചു കഴിഞ്ഞു.

മോഡലിങ്ങിൽ സജീവമാണ് താരം. താരത്തിന്റെ കലക്കൻ ചിത്രങ്ങളും വീഡിയോകളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ വിമർശനങ്ങളും ബോഡിഷേമിങ്ങും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. തടി കൂടിയതിന്റെ പേരിൽ പല തരത്തിലുള്ള മോശം കമന്റുകളും താരത്തെ തേടി സോഷ്യൽ മീഡിയയിലൂടെ വന്നിരുന്നു. പക്ഷേ അതിലൊന്നും അടിപതറാതെ തന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ചുള്ള ഫോട്ടോകളും മറ്റും അപ്‌ലോഡ് ചെയ്തുകൊണ്ട് തന്നെ മുന്നോട്ടു പോവുകയാണ് താരം.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് പുതിയ ഒരു റീൽസ് വീഡിയോ ആണ്. ബ്ലൂ സ്റ്റൈലിഷ് സൈഡ് സ്ലിറ്റ് ഔട്ട്ഫിറ്റിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലാകുന്നത് നടിയുടെ കലക്കൻ വീഡിയോ ആണെന്ന് ചുരുക്കം. സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് മലയാളികൾ വീഡിയോ ഹിറ്റാക്കിമാറ്റിയിരിക്കുന്നത്.

Leave a Reply